പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; പീഡിപ്പിച്ച പ്രതി ജാമ്യത്തിലിറങ്ങിയതോടെ 16കാരി കടുത്ത വിഷാദത്തിലും ഭയത്തിലുമായിരുന്നെന്ന് ബന്ധുക്കള്‍
Sep 16, 2021, 10:37 IST
നാഗ്പുര്‍: (www.kvartha.com 16.09.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാനമ്മയുടെ ബന്ധു പീഡിപ്പിച്ച 16 വയസുള്ള പെണ്‍കുട്ടിയെയാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. നാഗ്പുരിലാണ് സംഭവം.
അച്ഛനും രണ്ടാനമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെനിന്നാണ് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചതെന്നാണ് പരാതിയിലുള്ളത്. ജൂണിലായിരുന്നു പീഡനം നടന്നത്. പീഡന പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ പ്രതി നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. കഴിഞ്ഞ ദിവസമാണു ജാമ്യം ലഭിച്ചത്.
കേസില്‍ ജയിലില്‍ ആയിരുന്ന പ്രതി ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി പുറത്തിറങ്ങിയതോടെ പെണ്‍കുട്ടി കടുത്ത വിഷാദത്തിലും ഭയത്തിലുമായിരുന്നെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.