Follow KVARTHA on Google news Follow Us!
ad

പ്രശസ്ത എഴുത്തുകാരിയും ഫെമിനിസ്റ്റുമായ കമല ഭാസിന്‍ അന്തരിച്ചു; സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നടത്തിയത് നിരവധി പോരാട്ടങ്ങള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Obituary,Dead,Women,National,
ന്യൂഡെല്‍ഹി: (www.kvartha.com 25.09.2021) പ്രശസ്ത എഴുത്തുകാരിയും ഫെമിനിസ്റ്റുമായ കമല ഭാസിന്‍ (75) അന്തരിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി കമല ഭാസിന്‍ നടത്തിയത് നിരവധി പോരാട്ടങ്ങളാണ്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. ആക്റ്റിവിസ്റ്റ് കവിത ശ്രീവാസ്തവയാണു കമല ഭാസിന്റെ മരണവിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. അര്‍ബുദത്തിനു ചികിത്സയിലിരിക്കെയായിരുന്നു മരണം.

'Loss To Women's Movement': Feminist Icon Kamla Bhasin Dies At 75, New Delhi, News, Obituary, Dead, Women, National

1946 ഏപ്രില്‍ 24ന് രാജസ്ഥാനില്‍ ജനിച്ച കമല 1970 മുതല്‍ ഇന്‍ഡ്യയിലെയും മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളിലെ ഉറച്ച ശബ്ദമായി നിലകൊണ്ടു. അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഗ്രാമീണ മേഖലയിലെയും ആദിവാസി മേഖലയിലെയും സ്ത്രീകളെ കോര്‍ത്തിണക്കി 2020ല്‍ 'സംഗത്' എന്ന ഫെമിനിസ്റ്റ് ശൃംഖല രൂപീകരിച്ചു.

ലിംഗ സിദ്ധാന്തവും ഫെമിനിസവും വിഷയമാകുന്ന നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇതില്‍ മിക്കതും മുപ്പതോളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. 'ക്യോംകി മേ ലഡ്കീ ഹും' എന്ന കമലയുടെ കവിത വളരെയധികം ചര്‍ച്ചയായിരുന്നു.

Keywords: 'Loss To Women's Movement': Feminist Icon Kamla Bhasin Dies At 75, New Delhi, News, Obituary, Dead, Women, National.

Post a Comment