ലന്‍ഡന്‍: (www.kvartha.com 13.09.2021) കഴിഞ്ഞ ദിവസം നടന്ന ഇന്‍ഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വമ്പന്‍ ജയമായിരുന്നു. മത്സരത്തിനിടെ ലിവര്‍പൂളിന്റെ യുവതാരമായ 18 കാരന്‍ ഹാര്‍വി എലിയിടിന് ഗുരുതരമായി പരിക്കേല്‍കുകയും പുറത്താവുകയും ചെയ്തു. ലീഡ്സിന്റെ പ്രതിരോധതാരം പാസ്‌കല്‍ സ്ട്രൂയികിന്റെ ഗുരുതരമായ ഫൗള്‍ ആണ് എലിയടിന് വിനയായത്.
മത്സരത്തിന്റെ 60-ാം മിനിറ്റിലാണ് സംഭവം. പന്തുമായി കുതിച്ച എലിയോടിനെ പാസ്‌കല്‍ പുറകില്‍ നിന്ന് കാല്‍വച്ച് വീഴ്ത്തി. പാസ്‌കലുമായുള്ള കൂട്ടിയിടിയില്‍ കണങ്കാലിന്റെ സ്ഥാനം തെറ്റി ഗ്രൗന്‍ഡില്‍ മുട്ടിടിച്ച് വീഴുകയായിരുന്നു എലിയട്.
സംഭവത്തിന്റെ ഗൗരവം നേരില്‍ കണ്ട സഹതാരം മുഹമ്മദ് സലാഹ് കളി നിര്‍ത്തിവെക്കാന്‍ റഫറിയോട് ഉച്ചത്തില്‍ പറയുന്നത് വിഡിയോയയില്‍ കാണാമായിരുന്നു. എലിയോടിനെ പരിശോധിക്കാന്‍ വൈദ്യ സംഘം ഓടിയെത്തി. പ്രഥമ ശ്രുശൂഷ നല്‍കി താരത്തെ കൊണ്ടുപോവുകയും ചെയ്തു. പിന്നാലെ ലീഡ്‌സിന്റെ സെന്റര്‍ ബാക് പാസ്‌കലിന് റഫറി ചുവപ്പ് കാര്‍ഡ് കാണിക്കുകയും ചെയ്തു.
ഗുരുതര പരിക്കേറ്റ താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മത്സരത്തില്‍ ലീഡ്‌സ് യുനൈറ്റഡിനെ ലിവര്‍പൂള്‍ 3-0ത്തിന് തോല്‍പിച്ചു. മുഹമ്മദ് സാലാഹ്(20), ഫാബീന്യോ(50), സാദിയോ മാനെ(92) എന്നിവരാണ് സ്‌കോറര്‍മാര്‍.
Keywords: News, World, International, Sports, Player, Football, Football Player, Injured, Liverpool's Harvey Elliott 'Overwhelmed' by Support After Injury