SWISS-TOWER 24/07/2023

'സൗന്ദര്യം വർധിപ്പിക്കാൻ നടത്തിയ കോസ്മെറ്റിക് ചികിത്സ ജീവിതം തകർത്തു, ഇനിയൊരു മാറ്റം സാധ്യമാവാത്ത വിധം തന്റെ ശരീരം വികൃതമായി' വെളിപ്പെടുത്തലുമായി പ്രമുഖ മോഡൽ

 


ADVERTISEMENT

സെന്റ് കഥതരിനെസ്: (www.kvartha.com 24.09.2021) ​മാഗസിൻ കവറുകളിലും റാംപുകളിലും തിളങ്ങി നിന്ന ഫാഷൻ ലോകത്തെ സൂപെർ മോഡലുകളിലൊരാളാണ് ലിൻ‍ഡ ഇവാഞ്ചെലിസ്റ്റ. പക്ഷെ താരം കുറച്ചുനാളായി വെള്ളിവെളിച്ചത്തിൽ നിന്നു വിട്ടുനിന്നിരുന്നു.

   
'സൗന്ദര്യം വർധിപ്പിക്കാൻ നടത്തിയ കോസ്മെറ്റിക് ചികിത്സ ജീവിതം തകർത്തു, ഇനിയൊരു മാറ്റം സാധ്യമാവാത്ത വിധം തന്റെ ശരീരം വികൃതമായി' വെളിപ്പെടുത്തലുമായി പ്രമുഖ മോഡൽ


ഇപ്പോൾ അതിനുള്ള കാരണം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് ലിൻ‍ഡ. സൗന്ദര്യം വർധിപ്പിക്കാൻ ചികിത്സ നടത്തിയതിന്റെ ഫലമായി തന്റെ മുഖവും ശരീരവും വിരൂപമായെന്നും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലേക്ക് മാറ്റിയെന്നും ലിൻഡ വ്യക്തമാക്കി.

ഇനിയൊരു മാറ്റം സാധ്യമാവാത്ത വിധം തന്റെ ശരീരം വികൃതമായെന്നു പറഞ്ഞാണ് ലിൻ‍ഡ പത്രക്കുറിപ്പ് പുറത്തിറക്കിയത്. എന്തായിരുന്നോ ചികിത്സയിലൂടെ തനിക്ക് വാ​ഗ്ദാനം ചെയ്തിരുന്നത് അതിന്റെ നേരെ വിപരീതമായി സംഭവിച്ചുവെന്നാണ് അമ്പത്തിയാറുകാരിയായ ലിൻ‍ഡ പറയുന്നത്. അഞ്ചുവർഷം മുമ്പ് ചെയ്ത ഈ ചികിത്സ ജീവിതം തകർത്തുവെന്നു പറയുകയാണിവർ.

ഇതിനിടെ നിരവധി പേർ ഈ മോഡലിന് പിന്തുണയുമായി രംഗത്ത് വന്നു. ലിൻഡയുടെ കരുത്തിനും ധീരതയ്ക്കും അഭിനന്ദനം എന്ന് പ്രശസ്ത ഡിസൈനർ മാർക് ജേകബ്സ് കുറിച്ചു. നീ ഇന്നും എന്നും സൂപെർ മോഡലായിരിക്കുമെന്ന് ഡിസൈനർ ജെറെമി സ്കോട് കുറിച്ചു. ഇക്കഴിഞ്ഞ അഞ്ചുവർഷം കടന്നുപോയ വേദനയെക്കുറിച്ച് ചിന്തിക്കാനാവുന്നില്ലെന്നും ധൈര്യത്തോടെ തുറന്നുപറഞ്ഞതിന് അഭിനന്ദിക്കുന്നുവെന്നും സൂപെർ മോഡലും ലിൻഡയുടെ സമകാലീനയുമായ നവോമി കാംബെൽ കുറിച്ചു.

Keywords: Models, News, World, Treatment, Superstar, Social Media, Linda Evangelista says she is ‘deformed’ after cosmetic treatment < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia