മെല്‍ബണ്‍: (www.kvartha.com 22.09.2021) ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം അനുഭവപ്പെട്ടു. മെല്‍ബണിന് 200 കിലോമീറ്റര്‍ അകലെ പ്രാദേശിക സമയം രാവിലെ 9.15ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
വിക്ടോറിയ സംസ്ഥാനത്തെ മാന്‍സ്ഫീള്‍ഡില്‍നിന്ന് 54 കിലോമീറ്റര്‍ മാറിയാണ് പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപോര്‍ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ട്. അതേസമയം സുനാമി മുന്നറിയിപ്പില്ല. കാന്‍ബറയിലും ഭൂചലനമുണ്ടായതായി റിപോര്‍ടുണ്ട്.
പ്രഭാത പരിപാടി നടക്കുന്നതിനിടെയുണ്ടായ ഭൂചലനം വാര്‍ത്താചാനല്‍ സ്റ്റുഡിയോയെ ബാധിച്ചതിന്റെ ദൃശ്യങ്ങള്‍ എബിസി സംപ്രേഷണം ചെയ്തു.
No more horses of the apocalypse, please. Hope everyone OK. #earthquake
— Chief Health Officer, Victoria (@VictorianCHO) September 22, 2021
Keywords: News, World, International, Earth Quake, Building Collapse, Electricity, 'Like A Wave Of Shaking': Rare Earthquake Jolts Australia's MelbourneA magnitude six #Earthquake has rattled Melbourne and regional Victoria.
— News Breakfast (@BreakfastNews) September 21, 2021
This is the moment when News Breakfast presenters @mjrowland68 and @Tonaaayy_ were rocked by it. pic.twitter.com/Z4gz0sWJve