കൊളംബോ: (www.kvartha.com 14.09.2021) 16 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിന് വിരാമമിട്ട് ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ. ക്രികെറ്റ് ആരാധകരെ ത്രസിപ്പിക്കാന്‍ ഇനി ലസിത് മലിംഗയുടെ യോര്‍കറുകള്‍ ഉണ്ടാകില്ല. ടെസ്റ്റിനും ഏകദിനത്തിനും പിന്നാലെയാണ് ഇപ്പോള്‍ ട്വന്റി-20 ക്രികെറ്റില്‍ നിന്നും 38-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരുപാട് അനുഭവങ്ങള്‍ എനിക്ക് സ്വന്തമാക്കാനായി. ഭാവിയില്‍ പുതിയ തലമുറയുമായി ആ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'-യു ട്യൂബില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തില്‍ മലിംഗ വ്യക്തമാക്കുന്നു.
2011-ല്‍ ടെസ്റ്റിനോട് വിട പറഞ്ഞ മലിംഗ 2019-ല്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസിനെതിരേയാണ് മലിംഗ അവസാനമായി ട്വന്റി-20 കളിച്ചത്. 2014-ല്‍ ലങ്കയുടെ ട്വന്റി-20 ലോകകപ്പ് കിരീടനേട്ടത്തില്‍ മലിംഗയുടെ ബൗളിങ് നിര്‍ണായകമായിരുന്നു. മൂന്നു ഫോര്‍മാറ്റിലുമായി 546 വികെറ്റുകളാണ് ലങ്കന്‍ താരത്തിന്റെ അകൗണ്ടിലുള്ളത്.
ഏകദിനത്തില്‍ 338 വികെറ്റും ടെസ്റ്റില്‍ 101 വികെറ്റും ട്വന്റി-20യില്‍ 107 വികെറ്റും താരം സ്വന്തമാക്കി. ഐ പി എലില്‍ മുംബൈ ഇന്‍ഡ്യന്‍സ് താരമായ മലിംഗയാണ് വികെറ്റ് വേട്ടക്കാരില്‍ മുന്നില്‍. ട്വന്റി-20യിലും മലിംഗയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ വികെറ്റ്.
ഏകദിനത്തില്‍ എട്ടു തവണയും ടെസ്റ്റില്‍ മൂന്നു തവണയും ട്വന്റി-20യില്‍ രണ്ടു തവണയും അഞ്ചു വികെറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ നാല് പന്തുകളില്‍ നാല് വികെറ്റ് എന്ന അപൂര്‍വ നേട്ടം രണ്ട് തവണ സ്വന്തമാക്കിയ താരമാണ് മലിംഗ.
'ഇന്ന് പ്രത്യേകത നിറഞ്ഞ ദിവസമാണ്. കരിയറില്‍ പിന്തുണയ്ക്കുകയും അനുഗ്രഹിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നു. ട്വന്റി-20യില്‍ നിന്ന് ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. ഈ അവസരത്തില്‍ ശ്രീലങ്കന്‍ ക്രികെറ്റ് ബോര്‍ഡിനും മുംബൈ ഇന്‍ഡ്യന്‍സിലെ സഹതാരങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു.
ഒരുപാട് അനുഭവങ്ങള്‍ എനിക്ക് സ്വന്തമാക്കാനായി. ഭാവിയില്‍ പുതിയ തലമുറയുമായി ആ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'-യു ട്യൂബില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തില്‍ മലിംഗ വ്യക്തമാക്കുന്നു.
2011-ല്‍ ടെസ്റ്റിനോട് വിട പറഞ്ഞ മലിംഗ 2019-ല്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസിനെതിരേയാണ് മലിംഗ അവസാനമായി ട്വന്റി-20 കളിച്ചത്. 2014-ല്‍ ലങ്കയുടെ ട്വന്റി-20 ലോകകപ്പ് കിരീടനേട്ടത്തില്‍ മലിംഗയുടെ ബൗളിങ് നിര്‍ണായകമായിരുന്നു. മൂന്നു ഫോര്‍മാറ്റിലുമായി 546 വികെറ്റുകളാണ് ലങ്കന്‍ താരത്തിന്റെ അകൗണ്ടിലുള്ളത്.
ഏകദിനത്തില്‍ 338 വികെറ്റും ടെസ്റ്റില്‍ 101 വികെറ്റും ട്വന്റി-20യില്‍ 107 വികെറ്റും താരം സ്വന്തമാക്കി. ഐ പി എലില്‍ മുംബൈ ഇന്‍ഡ്യന്‍സ് താരമായ മലിംഗയാണ് വികെറ്റ് വേട്ടക്കാരില്‍ മുന്നില്‍. ട്വന്റി-20യിലും മലിംഗയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ വികെറ്റ്.
ഏകദിനത്തില്‍ എട്ടു തവണയും ടെസ്റ്റില്‍ മൂന്നു തവണയും ട്വന്റി-20യില്‍ രണ്ടു തവണയും അഞ്ചു വികെറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ നാല് പന്തുകളില്‍ നാല് വികെറ്റ് എന്ന അപൂര്‍വ നേട്ടം രണ്ട് തവണ സ്വന്തമാക്കിയ താരമാണ് മലിംഗ.
Keywords: Lasith Malinga retires from T20s to close out playing career, Srilanka, News, Twenty-20, Retirement, Cricket, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.