ഡെൽഹിയിൽ വീടിനുള്ളിൽ വിദേശ വനിതയേയും ഒരു വയസുള്ള മകനേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

 


ഡെൽഹി: (www.kvartha.com 21.09.2021) വീടിനുള്ളിൽ വിദേശ വനിതയേയും ഒരു വയസുള്ള മകനേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായി പൊലിസ്. കിർഗിസ്താൻ പൗരയാണ് കൊല്ലപ്പെട്ടത്. തെക്കുകിഴക്കൻ ഡെൽഹിയിലെ കൽകജിയിലാണ് സംഭവമെന്ന് പൊലിസ് പറഞ്ഞു. മിസ്കൽ സുമബവ (28) മകൻ മനസ് എന്നിവരെയാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടേയും ശരീരത്തിൽ കത്തികൊണ്ട് കുത്തേറ്റ പാടുകളുണ്ട്. സംഭവത്തിൽ പൊലിസ് കേസെടുത്തു. 

 ഡെൽഹിയിൽ വീടിനുള്ളിൽ വിദേശ വനിതയേയും ഒരു വയസുള്ള മകനേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലിസ് ഡെപ്യൂടി കമ്മീഷണർ ആർ പി മീന അറിയിച്ചു. കൊലപാതകങ്ങൾക്ക് പിന്നിലെ കാരണവും വ്യക്തമല്ല. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.  

പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായ കാര്യങ്ങൾ പൊലിസ് പറയുന്നത് ഇങ്ങനെ: മിസ്കലും ഭർത്താവ് വിനയ് ചൗഹാനും തമ്മിൽ തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ പോകുന്നത് സംബന്ധിച്ച് വഴക്കുണ്ടായിരുന്നു. തനിക്ക് വയറുവേദനിക്കുന്നുവെന്നും ആശുപത്രിയിൽ പോകണമെന്നും മിസ്കൽ ആവശ്യപ്പെട്ടിരുന്നു. വഴക്കിനിടയിൽ ചൗഹാൻ വീട്ടിൽ നിന്നിറങ്ങി സുഹൃത്തായ വഹിദിനെ കാണാൻ പോയി. ഈ സമയം, തൻ്റെ സുഹൃത്തായ മത്ലുബ മദുസ്മൊനൊവയെ മിസ്കൽ ഫോണിൽ വിളിച്ച് സഹായം ആവശ്യപ്പെട്ടു. മത്ലുബ വീട്ടിലെത്തി മിസ്കലിനെ ആശുപത്രിയിൽ കൊണ്ടുപോയി. ആശുപത്രിയിൽ പോകുമ്പോൾ ഇവർക്കൊപ്പം മിസ്കലിൻ്റെ മറ്റൊരു സുഹൃത്തായ അവിനിശും ഉണ്ടായിരുന്നു. ഉസ്ബെക് പൗരനായ മത്ലുബ കൽകജിയിലാണ് താമസം. ആശുപത്രിയിൽ നിന്ന് മത്ബുല മിസ്കലിനേയും മകനേയും വീട്ടിൽ തിരിച്ചെത്തിച്ചിരുന്നു.  പിറ്റേന്ന് രാവിലെയാണ് മിസ്കലിനേയും മകനേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

SUMMARY: Preliminary inquiry has found that Myskal had argument with her husband Vinay Chauhan on Monday night over going to hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia