Follow KVARTHA on Google news Follow Us!
ad

എല്‍ഡിഎഫില്‍ കയറാന്‍ മുസ്ലിം ലീഗ് ശ്രമിക്കുന്നുവെന്ന് കെ ടി ജലീല്‍; 'പാണക്കാട്ടെ പുതിയ തലമുറ കുഞ്ഞാലിക്കുട്ടിക്ക് എതിര്'

KT Jaleel says Muslim League is trying to join LDF#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 24.09.2021) ഇടതുമുന്നണിയിലേക്ക് ചാടാന്‍ മുസ്ലിം ലീഗ് തുടര്‍ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും സിപിഎം അനുകൂലമായി പ്രതികരിക്കാത്തതുകൊണ്ടാണ് അതു നടക്കാത്തതെന്നും മുന്‍ മന്ത്രിയും ഇടതുസഹയാത്രികനുമായ കെ ടി ജലീല്‍ എംഎല്‍എ.

  
Thiruvananthapuram, Kerala, News, Top-Headlines, Politics, Political Party, CPM, Muslim-League, K.T Jaleel, MLA, Panakkad, UDF, Enforcement, P.K Kunjalikutty, BJP, KT Jaleel says Muslim League is trying to join LD.





'ലീഗ് വലിയ വഞ്ചനയാണു ചെയ്യുന്നത്. മുന്നണി രാഷ്ട്രീയ മര്യാദകള്‍ മുഴുവന്‍ ലംഘിക്കുകയാണ് അവര്‍. ഒരു മുന്നണിയില്‍ നില്‍ക്കുകയും വേറൊരു മുന്നണിയുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു രീതി എന്തിനാണ് അവലംബിക്കുന്നത്'. - സമകാലിക മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ജലീല്‍ ആരോപിക്കുന്നു.

സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം ഉണ്ടാക്കാന്‍ പോന്ന ആരോപണമാണ് മുന്‍ ലീഗ് നേതാവ് കൂടിയായി കെ ടി ജലീലിന്റേത്. മലപ്പുറം ജില്ലയിലെ എ ആര്‍ നഗര്‍ സെര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍കാര്‍ തയ്യാറെടുക്കുന്നുവെന്ന വിവരങ്ങൾക്കിടെയാണ് ഈ വെളിപ്പെടുത്തല്‍ എന്നതും പ്രധാനമാണ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) അന്വേഷിക്കണം എന്നായിരുന്നു എ ആര്‍ നഗര്‍ ബാങ്കിൽ ക്രമക്കേട് നടന്നെന്നുള്ള സഹകരണ വകുപ്പിൻ്റെ അന്വേഷണ റിപോർട് പുറത്തുകൊണ്ടുവന്ന് ജലീല്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ അതിനോട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും യോജിച്ചില്ല. ഇതോടെ ആ ആവശ്യത്തില്‍ നിന്ന് പിന്‍മാറിയതും അഭിമുഖത്തില്‍ ജലീൽ തുറന്നു പറയുന്നു.

അതേസമയം, ലീഗ് വിരുദ്ധ രാഷ്ട്രീയം തന്നെയാണ് സിപിഎമിന്റേതെന്നും ലീഗിന്റെ കച്ചവട രാഷ്ട്രീയത്തിന് എതിരായ നിലപാടാണ് എക്കാലത്തും സിപിഎം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത് എന്നും ജലീല്‍ പറയുന്നു. 'തനിക്ക് സിപിഎം നല്‍കിയിട്ടുള്ള പിന്തുണയും അതുകൊണ്ടുതന്നെയാണ്. മുഈനലി തങ്ങള്‍ ഉള്‍പെടെ പാണക്കാട് കുടുംബത്തിലെ പുതിയ തലമുറ കുഞ്ഞാലിക്കുട്ടിയുടെ ഈ അപ്രമാദിത്വം അംഗീകരിക്കുന്നവരല്ല. അവരെ കുഞ്ഞാലിക്കുട്ടിക്കെന്നല്ല ആര്‍ക്കും വിലയ്‌ക്കെടുക്കാന്‍ കഴിയില്ല' - ജലീൽ കൂട്ടിച്ചേർത്തു.

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശങ്ങളോടും രൂക്ഷമായാണ് കെ ടി ജലീലിന്റെ പ്രതികരണം. 'ഇവിടെ ഒരു ജിഹാദുമില്ല. ലൗ ജിഹാദുമില്ല, നാർകോടിക് ജിഹാദുമില്ല. എത്രയോ മുസ്ലിം പെണ്‍കുട്ടികള്‍ മറ്റു മതസ്ഥരുമായി സ്‌നേഹത്തിലായി വിവാഹം കഴിക്കുന്നു'. പരാമര്‍ശങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ അജെന്‍ഡയാണെന്നും അദ്ദേഹം ആരോപിക്കുന്നു. 'ബിജെപിയാണ് ക്രിസ്ത്യാനികളെയും മുസ്ലിംകളെയും തമ്മില്‍ അടിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിക്ക് കേരളത്തില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കണമെങ്കില്‍ ഏതെങ്കിലുമൊരു ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ ആവശ്യമാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്' - കെ ടി ജലീല്‍ ചൂണ്ടിക്കാട്ടുന്നു.


Keywords: Thiruvananthapuram, Kerala, News, Top-Headlines, Politics, Political Party, CPM, Muslim-League, K.T Jaleel, MLA, Panakkad, UDF, Enforcement, P.K Kunjalikutty, BJP, KT Jaleel says Muslim League is trying to join LD.


< !- START disable copy paste -->

Post a Comment