പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട് ചെയ്യിപ്പിച്ച സംഭവം; സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി

തൃശൂർ: (www.kvartha.com 15.09.2021) പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട് ചെയ്യിപ്പിച്ച സംഭവത്തിൽ സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി. കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെ എസ് യുവാണ് ഡിജിപിക്ക് പരാതി നൽകിയത്.

സല്യൂട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്നും കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ എസ്‌ യു പരാതിയിൽ ആവശ്യപ്പെട്ടു.

News, Thrissur, Kerala, State, Top-Headlines, KSU, Suresh Gopi, MP, Police, Controversy, Complaint, DGP,

കണ്ടിട്ടും ജീപിൽ നിന്നിറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട് ചെയ്യിച്ചത്. തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം. നിരവധി പേർ എം പിയെ കാണാൻ എത്തിയിരുന്നു.

ഈ സമയം ജീപിൽ ഇരിക്കുകയായിരുന്ന ഒല്ലൂർ എസ് ഐ യെ സുരേഷ് ഗോപി എം പി വിളിച്ചു വരുത്തുകയായിരുന്നു. താൻ മേയറല്ല എംപിയാണെന്ന് ഓർമിപ്പിച്ച എം പി ഒരു സല്യൂടാവാം എന്ന് പറയുകയായിരുന്നു.

Keywords: News, Thrissur, Kerala, State, Top-Headlines, KSU, Suresh Gopi, MP, Police, Controversy, Complaint, DGP, KSU lodge complaint against Suresh Gopi MP in police officer salute controversy.
< !- START disable copy paste -->


Post a Comment

Previous Post Next Post