സിപിഎമിൽ നിന്ന് ലഭിക്കുന്നത് തികച്ചും വ്യത്യസ്തമായ അനുഭവം; പാർടി ഏൽപിക്കുന്ന ചുമതല ആത്മാർഥമായി നിർവഹിക്കുമെന്ന് കെ പി അനിൽകുമാർ

കോഴിക്കോട്: (www.kvartha.com 15.09.2021) കോൺഗ്രസ് വിട്ട് സിപിഎമിൽ ചേർന്ന തനിക്ക് ഇവിടെ നിന്നും കിട്ടുന്നത് തികച്ചും വ്യത്യസ്തമായ അനുഭവമെന്ന് കെ പി അനിൽകുമാർ. പാർടി ഏൽപിക്കുന്ന ചുമതല ആത്മാർഥമായി നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന് ഇപ്പോൾ കാഴ്ചക്കാരന്റെ റോൾ മാത്രമാണ്. ഡി സി സി പ്രസിഡന്റുമാരെ നിയന്ത്രിച്ചിരുന്ന താൻ ഒരു ഡി സി സി പ്രസിഡന്റ് സ്ഥാനത്തിനായി വാശി പിടിക്കുമോയെന്നും കെ പി അനിൽ കുമാർ ചോദിച്ചു.

News, Kozhikode, Kerala, State, Top-Headlines, Politics, CPM, UDF, KP Anilkumar, CPM party,

സിപിഎമിൽ ചേർന്ന ശേഷം കോഴിക്കോട് എത്തിയ കെ പി അനിൽകുമാറിന് ജില്ല സെക്രടറി പി മോഹനന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചൊവ്വാഴ്ചയാണ് കോൺഗ്രസ് വിട്ട അനിൽകുമാർ സി പി എമിൽ എത്തിയത്.

വാർത്തസമ്മേളനത്തിൽ രാജി പ്രഖ്യാപനം നടത്തി എകെജി സെന്ററിലേക്ക് എത്തിയ കെ പി അനിൽകുമാറിനെ മുന്‍ സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരാണ് സ്വീകരിച്ചത്.

Keywords: News, Kozhikode, Kerala, State, Top-Headlines, Politics, CPM, UDF, KP Anilkumar, CPM party, KP Anilkumar about the CPM party.
< !- START disable copy paste -->


Post a Comment

Previous Post Next Post