കൊല്‍കത്ത: (www.kvartha.com 21.09.2021) നഗരത്തിലെ പ്രശസ്തമായ മേല്‍പാലത്തില്‍ കാര്‍ നിര്‍ത്തി നവമാധ്യമ താരം നൃത്തം ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തീര്‍ന്നില്ല പിഴയുമുണ്ട്. നവമാധ്യമ താരമായ സാന്റി സാഹയ്ക്കെതിരെയാണ് പൊലീസ് പിഴ ചുമത്തിയത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ക്കെതിരേയും വാഹന ഉടമയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
തിരക്കേറിയ റോഡില്‍ കാര്‍ നിര്‍ത്തി ഡാന്‍സ് ചെയ്ത വിഡിയോ താരം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു ടാക്സി കാറിലാണ് ഇവര്‍ മേല്‍പാലത്തിലെത്തിയത്. തുടര്‍ന്ന് കാറില്‍നിന്ന് പുറത്തിറങ്ങി നൃത്തം ചെയ്യുകയും തന്റെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുകയുമായിരുന്നു.
നിമിഷങ്ങള്‍ക്കകം തന്നെ ഇത് വൈറലാകുകയും ചെയ്തു. ലക്ഷക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്. തുടര്‍ന്നാണ് പൊലീസിന്റെ നടപടി. സംഭവത്തില്‍ കാര്‍ ഡ്രൈവറില്‍നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സും താത്കാലികമായി മരവിപ്പിച്ചു. ഡ്രൈവറോട് പൊലീസ് ആസ്ഥാനത്ത് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ ഉടമയ്ക്കും നോടിസ് നല്‍കി.
ഉത്തര്‍പ്രദേശ് സര്‍കാരിന്റെ പരസ്യത്തില്‍ കൊല്‍ക്കത്തയിലെ മാ മേല്‍പാലത്തിന്റെ ചിത്രം ഉള്‍പെടുത്തിയത് അടുത്തിടെ വിവാദമായിരുന്നു. ഈ വിഷയത്തിലാണ് സാന്റി സാഹ വിഡിയോ ചെയ്തത്.
വിഡിയോ വൈറലായതോടെ മേല്‍പാലത്തില്‍ നിയമം ലംഘിച്ച് വാഹനം നിര്‍ത്തിയതിന് പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. അതേസമയം, മേല്‍പാലത്തിന് മുകളില്‍ വാഹനം നിര്‍ത്തരുതെന്ന നിയമം തനിക്കറിയില്ലായിരുന്നുവെന്നാണ് സാന്റി സാഹയുടെ വാദം.
Keywords: Kolkata influencer Sandy Saha fined for dancing on city’s Ma flyover, Kolkata, News, Case, Dance, Police, Social Media, National.