Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസിന്റേത് ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥ; പാര്‍ടി വിട്ട് കൂടുതല്‍ നേതാക്കള്‍ സി പി എമിലേക്ക് വരുന്നതില്‍ പരിഹാസവുമായി കോടിയേരി; ആര്‍ എസ് പി സംപൂജ്യരായെന്നും വിമര്‍ശനം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,CPM,Congress,Criticism,Media,Kodiyeri Balakrishnan,Kerala,
തിരുവനന്തപുരം: (www.kvartha.com 15.09.2021) കോണ്‍ഗ്രസിന്റേത് ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പാര്‍ടി വിട്ട് കൂടുതല്‍ നേതാക്കള്‍ സി പി എമിലേക്ക് വരുന്നതില്‍ പരിഹസിക്കുകയായിരുന്നു കോടിയേരി.

പുതിയ നേതൃത്വത്തില്‍ വരുന്നവരെല്ലാം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് അവകാശവാദം ഉന്നയിച്ചിട്ടുള്ളവരാണ്. മുല്ലപ്പള്ളിയും ചെന്നിത്തലയുമെല്ലാം ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയാണ് കോണ്‍ഗ്രസിനെന്നും കോടിയേരി പരിഹസിച്ചു.

Kodiyeri Balakrishnan on RSP and Congress, Thiruvananthapuram, News, Politics, CPM, Congress, Criticism, Media, Kodiyeri Balakrishnan, Kerala

എന്നാല്‍ കോണ്‍ഗ്രസില്‍ അതൃപ്തരായി പാര്‍ടി വിട്ടുവരുന്ന എല്ലാവരേയും സ്വീകരിക്കുകയെന്നതല്ല സി പി എമിന്റെ നയം എന്നും കോടിയേരി വ്യക്തമാക്കി. വരുന്ന നേതാക്കളുടെ പ്രവര്‍ത്തനശൈലി, നിലപാട് എന്നിവ പരിശോധിച്ച ശേഷമാണ് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. പാര്‍ടിയുടേയും മുന്നണിയുടേയും ജനകീയ അടിത്തറ കൂടുതല്‍ ശക്തിപ്പെടാന്‍ കോണ്‍ഗ്രസ് വിട്ട് നേതാക്കള്‍ എത്തുന്നത് സഹായകമാകുമെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട് നേതാക്കള്‍ സി പി എമില്‍ ചേരുന്നതിനിടെ ആര്‍ എസ് പിയെയും കോടിയേരി പരിഹസിച്ചു. ആര്‍ എസ് പി നേതൃത്വവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അവര്‍ ഇപ്പോള്‍ സംപൂജ്യരായിക്കഴിഞ്ഞു. കുറച്ച് കാലം കൂടി കോണ്‍ഗ്രസില്‍ നിന്ന് കാര്യങ്ങള്‍ നന്നായി പഠിക്കട്ടെ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും കോടിയേരി പറഞ്ഞു.

പാര്‍ടി ശക്തികേന്ദ്രമായ കൊല്ലത്ത് ഉള്‍പെടെ ആര്‍ എസ് പി യുഡിഎഫില്‍ തുടരുന്നതില്‍ അതൃപ്തിയുണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വിട്ട് സിപിഎമില്‍ ചേര്‍ന്ന മുന്‍ കെ പി സി സി ജനറല്‍ സെക്രടെറി ജി രതികുമാറിനെ സ്വാഗതംചെയ്ത ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ നാശത്തിന് കാരണം അന്ധമായ സി പി എം വിരോധമാണ്. കേരളത്തില്‍ അത് വിലപ്പോവില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു.

Keywords: Kodiyeri Balakrishnan on RSP and Congress, Thiruvananthapuram, News, Politics, CPM, Congress, Criticism, Media, Kodiyeri Balakrishnan, Kerala.

Post a Comment