നഗര പ്രാഥമിക ആരോഗ്യ കേന്ദ്രവിഭാഗത്തില്‍ കേരളം ഒന്നാം സ്ഥാനം നേടി. കൂടാതെ, പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ രണ്ടാമതായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ലോക രോഗി സുരക്ഷാ ദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യമറിയിച്ചത്.
കേരളത്തിലെ 125 സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് ഇതുവരെ നാഷണല്‍ എന്‍ ക്യു എ എസ് അംഗീകാരം ലഭിച്ചത്. അതില്‍ മൂന്ന് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഏഴ് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 78 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 33 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ ക്യു എ എസ് നേടിയിട്ടുള്ളത്.
Keywords: News, Kerala, Health, Health Minister, COVID-19, Award, Kerala receives 2 national awards for most number of NQAS recognition.