തൃശൂർ: (www.kvartha.com 20.09.2021) പുതിയ സാമൂഹികമാധ്യമമായ ക്ലബ് ഹൗസിൽ സഭ്യത ലംഘിച്ചുള്ള റൂമുകൾ അർധരാത്രി സജീവമാവുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കാൻ ഒരുങ്ങുന്നു. രാത്രി 11 മുതൽ സജീവമാവുന്ന ഇത്തരം റൂമുകളിൽ മികച്ച അശ്ലീല വർത്തമാനം പറയുന്നതിൽ മത്സരങ്ങൾ വരെ നടക്കുന്നുണ്ട്.
ഇത്തരത്തിൽ മലയാളത്തിലുള്ള റൂമുകളും ഏറെയാണ്. ആർക്കും കയറാമെന്ന സാഹചര്യം ഉള്ളതാണ് ഇതിലെ അപകടം. അശ്ലീല റൂമുകളിൽ ഏറെയും കൗമാരക്കാരാണെന്നാണ് സൈബർ പൊലീസ് പറയുന്നത്. അശ്ലീല റൂമുകളിലെ പരിചയംവഴി പലരും ഹണി ട്രാപിൽ ചെന്നുവീഴാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
ഇത്തരം റൂമുകളിൽ തിരിച്ചറിയാത്ത ഐ ഡി കളുമായി പൊലീസ് സേനയിലുള്ളവർ മോഡറേറ്റർമാർ അടക്കമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കും. ശേഷം എന്തെങ്കിലും പരാതിയോ കേസോ ഉണ്ടായാൽ മോഡറേറ്റർമാർ അടക്കമുള്ളവരുടെ വിവരങ്ങൾ കണ്ടെത്താനുള്ള നടപടികളുമുണ്ടാവും. കേൾവിക്കാരായിരിക്കുന്നവരേയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.
< !- START disable copy paste -->മൊബൈൽ ഫോണുകൾ രാത്രി രക്ഷിതാക്കൾ വാങ്ങി വെയ്ക്കുന്നതാവും സുരക്ഷിതമെന്നും പൊലീസ് പറയുന്നു.
Keywords: Application, News, Kerala, Police, Social Media, Internet, Kerala Police are preparing to step up surveillance at the clubhouse application at night.