നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുയര്‍ന്ന ഫന്‍ഡു വിവാദത്തില്‍ ആകെയുലഞ്ഞ സംസ്ഥാന ബിജെപിയുടെ പ്രവര്‍ത്തനമാണ് കേന്ദ്ര നേതൃത്വത്തെ ഇത്തരത്തില്‍ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം.
സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടേത് അടക്കമുള്ളവരുടെ പിന്തുണയുണ്ട്. നാര്‍കോടിക് വിവാദത്തില്‍ പാലാ ബിഷപിനെ സുരേഷ് ഗോപി സന്ദര്‍ശിച്ചത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണെന്നും ക്രൈസ്തവ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ താരത്തിന് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയതായുമാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍.
ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനുള്ള സമയവും മത നേതാക്കള്‍ക്ക് നല്‍കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ടിയില്‍ ഉടന്‍ നേതൃമാറ്റമുണ്ടായില്ലെങ്കിലും ആറുമാസത്തിനുള്ളില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നതെന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
അഴിച്ചുപണിയില്‍ നേതൃസ്ഥാനത്തേക്കും സുരേഷ് ഗോപിയെ പരിഗണിച്ചേക്കും. മികച്ച നേതാക്കളില്ലാത്തതും, അധികാരത്തിലെത്തുമെന്നുള്ള പ്രതീക്ഷ നല്‍കാന്‍ കഴിയാത്തതുമാണ് മറ്റു പാര്‍ടികളില്‍ നിന്നു നേതാക്കളെത്താന്‍ തടസമെന്നാണ് ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സുരേഷ്‌ഗോപിയ്ക്ക് കഴിയുന്നുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റേയും വിലയിരുത്തല്‍.
Keywords: Kerala BJP likely to be revamped, Thiruvananthapuram, News, Suresh Gopi, Actor, BJP, Leaders, Politics, Kerala.