കനയ്യ കുമാര്‍ വരുന്നത് ശക്തരായ യുവ നേതാക്കളില്ലാത്ത പാര്‍ടിക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. മാത്രമല്ല, സംഘപരിവാറിനെതിരെയുള്ള കനയ്യയുടെ നിലപാടും തീപ്പൊരി പ്രസംഗങ്ങളും ദേശീയതലത്തില്‍ ഗുണമാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
സിപിഐ ദേശീയ എക്‌സിക്യൂടിവ് അംഗമായ കനയ്യ കുമാര്‍ പാര്‍ടിയില്‍ അതൃപ്തനാണെന്നും ഇതാണ് കോണ്‍ഗ്രസിലേക്ക് വരാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതെന്നും റിപോര്‍ടുണ്ട്. എന്നാല്‍ വിഷയത്തെക്കുറിച്ച് സിപിഐ ജനറല്‍ സെക്രടെറി ഡി രാജയുടെ പ്രതികരണം ഇങ്ങനെയാണ്;
അഭ്യൂഹങ്ങള്‍ താനും കേട്ടിരുന്നു, എന്നാല്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന ദേശീയ എക്‌സിക്യൂടിവ് യോഗത്തില്‍ കനയ്യ പങ്കെടുത്ത് സംസാരിച്ചിരുന്നു എന്നത് മാത്രമാണ് തനിക്ക് അറിയാവുന്നത് എന്നുമാണ്.
എന്നാല്‍ ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ കനയ്യകുമാര്‍ ഇനിയും തയാറായിട്ടില്ല. ബിഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ കനയ്യ ആഗ്രഹിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കനയ്യയെ പാര്‍ടിയിലേക്ക് സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പുണ്ടെങ്കിലും മികച്ച പ്രാസംഗികനായ യുവ നേതാവിന്റെ വരവ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുള്‍പെടെ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് പ്രബല വിഭാഗം വിശ്വസിക്കുന്നു.
കനയ്യകുമാറിനൊപ്പം ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ മേവാനിയുടെ വരവ് സഹായകമാകുമെന്നും പാര്‍ടി കരുതുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ദേഹവുമായി സഹകരിച്ചിരുന്നു. വഡ്ഗാം മണ്ഡലത്തില്‍ മത്സരിച്ച മേവാനിയെ സഹായിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയിരുന്നില്ല.
Keywords: Kanhaiya Kumar meets Rahul Gandhi, likely to join Congress; Jignesh Mevani in touch too, New Delhi, News, Politics, CPM, Congress, Report, Rahul Gandhi, Meeting, National.