Follow KVARTHA on Google news Follow Us!
ad

ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി കാജല്‍ അഗര്‍വാള്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, chennai,News,Cinema,Bollywood,Actress,National,Pregnant Woman,
ചെന്നൈ: (www.kvartha.com 16.09.2021) തെന്നിന്ത്യന്‍ സിനിമയിലെ സൂപെര്‍ നായികയാണ് കാജല്‍ അഗര്‍വാള്‍. പിന്നീട് ബോളിവുഡിലെത്തുകയും ശക്തമായ സാന്നിധ്യമായി മാറുകയും ചെയ്തു. അടുത്തിടെയാണ് കാജലിന്റെ വിവാഹം കഴിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കാജലും ഭര്‍ത്താവ് ഗൗതമും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അംഗത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന റിപോര്‍ടുകളാണ് പുറത്തുവരുന്നത്.

തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ കാജല്‍ ആരാധകരുടെ പ്രിയങ്കരിയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു കാജലിന്റെ വിവാഹം. ലോക് ഡൗണ്‍ കാലത്തായതിനാല്‍ വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെ ലളിതമായിട്ടായിരുന്നു വിവാഹം. എന്നാല്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഗര്‍ഭിണി ആണെന്ന് സ്ഥിരീകരിച്ചതോടെ താന്‍ നേരത്തെ കരാറിലെത്തിയ സിനിമകള്‍ വേഗത്തില്‍ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് കാജലെന്നും റിപോര്‍ടുകള്‍ പറയുന്നു. ഇതിന്റെ ഭാഗമായി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ആചാര്യ, ഗോസ്റ്റ് എന്നിവയുടെ അണിയറ പ്രവര്‍ത്തകരോട് തന്റെ ഭാഗങ്ങള്‍ വേഗം തന്നെ പൂര്‍ത്തിയാക്കാന്‍ കാജല്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപോര്‍ടുകളുണ്ട്.

നിരവധി സിനിമകളാണ് കാജലിന്റേതായി പുറത്തിറങ്ങാനുള്ളത്. തെലുങ്ക് സിനിമയിലെ മെഗാ സ്റ്റാര്‍ ചിരഞ്ജീവി, രാം ചരണ്‍, പൂജ ഹെഗ്ഡെ എന്നിവര്‍കൊപ്പം ഒരുമിക്കുന്ന ആചാര്യയാണ് കാജലിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രം. നാഗാര്‍ജുനയ്ക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ദ ഗോസ്റ്റ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.
 
Kajal Was Not Expecting The Pregnancy!, Chennai, News, Cinema, Bollywood, Actress, National, Pregnant Woman

അതേസമയം ദുല്‍ഖര്‍ സല്‍മാനും അതിഥി റാവു ഹയാദരിക്കുമൊപ്പം അഭിനയിക്കുന്ന ഹേയ് സിനാമികയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ഇന്ത്യന്‍ 2 ഉം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പന്‍ ചിത്രമാണ്.

Keywords: Kajal Was Not Expecting The Pregnancy!, Chennai, News, Cinema, Bollywood, Actress, National, Pregnant Woman.

Post a Comment