കാസർകോട്: (www.kvartha.com 21.09.2021) ഗാന്ധിയൻ ജീവിത ശൈലിയിലേക്കുള്ള തിരിച്ചു പോക്ക് വഴി കോൺഗ്രസ് നേതാക്കൾ പാർടിയുടെ ബ്രാൻഡ് അംബാസിഡർമാരായി മാറണമെന്ന് നിർദേശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി. ജില്ലാ കോൺഗ്രസ് നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേഡർ എന്ന വാക്ക് ഇൻഡ്യൻ രാഷ്ട്രീയത്തിൽ ഉപയോഗിച്ചത് ഗാന്ധിജിയാണെന്നും, സമർപണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും സുധാകരൻ കൂട്ടിച്ചേർത്തു. ആ യാത്രയിലേക്കുള്ള ആദ്യ പടിയാണ് സെമി കേഡർ സംവിധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

നേതൃ സംഗമത്തിൽ ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. വർകിങ് പ്രസിഡന്റ്മാരായ കൊടിക്കുന്നിൽ സുരേഷ് എംപി, പി ടി തോമസ് എംഎൽഎ, ടി സിദ്ദിഖ് എംഎൽഎ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, കെപിസിസി സെക്രടറിമാരായ ബാലകൃഷ്ണൻ പെരിയ, എം അസൈനാർ, മുൻ ഡിസിസി പ്രസിഡന്റ്മാരായ കെ പി കുഞ്ഞിക്കണ്ണൻ, ഹകീം കുന്നിൽ, ജനറൽ സെക്രടറി എം സി പ്രഭാകരൻ, പി വി സുരേഷ് എന്നിവർ പ്രസംഗിച്ചു.
Keywords: News, Kasaragod, K Sudhakaran, KPCC, Congress, UDF, Top-Headlines, Kerala, State, K Sudhakaran, K Sudhakaran urges Congress leaders to become brand ambassadors of party.
< !- START disable copy paste -->