Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസില്‍ വരുന്ന മാറ്റത്തിനും പരിവര്‍ത്തനത്തിനും തടസം നില്‍ക്കുന്ന ഒരുപാട് മാലിന്യങ്ങളെ പുറത്തേക്ക് തള്ളും, അത്തരം മാലിന്യങ്ങളെ എടുക്കുന്നത് സി പി എമിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് കെ സുധാകരന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kottayam,News,Politics,Congress,CPM,Criticism,Kerala,
കോട്ടയം: (www.kvartha.com 16.09.2021) കോണ്‍ഗ്രസില്‍ വരുന്ന മാറ്റത്തിനും പരിവര്‍ത്തനത്തിനും തടസം നില്‍ക്കുന്ന ഒരുപാട് മാലിന്യങ്ങളെ പുറത്തേക്ക് തള്ളും, അത്തരം മാലിന്യങ്ങളെ എടുക്കുന്നത് സി പി എമിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി.

100 പ്രവര്‍ത്തകരുമായി മറ്റൊരു പാര്‍ടിയിലേക്ക് പോകുന്നവരെയാണ് നേതാവ് എന്ന് വിളിക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ടു പോയവരുടെ കൂടെ ആരും പോയിട്ടില്ല. പാര്‍ടിയില്‍ നിന്ന് നേതാവല്ല മറിച്ച് ഒരു കോണ്‍ഗ്രസുകാരനാണ് പോയതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

കെ പി സി സി ജനറല്‍ സെക്രടെറിമാരായ കെ പി അനില്‍ കുമാര്‍, ജി രതികുമാര്‍ എന്നിവര്‍ സി പി എമില്‍ ചേര്‍ന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

K Sudhakaran react to the resignation of leaders in Congress, Kottayam, News, Politics, Congress, CPM, Criticism, Kerala

Keywords: K Sudhakaran reacts to the resignation of leaders in Congress, Kottayam, News, Politics, Congress, CPM, Criticism, Kerala.

Post a Comment