15 വര്‍ഷത്തെ സന്തോഷം; എല്ലാ സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി; വിവാഹ വാര്‍ഷികദിനത്തില്‍ നടി ജ്യോതിക; നീയാണെന്റെ അനുഗ്രഹം ജോ എന്ന് സൂര്യ

ചെന്നൈ: (www.kvartha.com 11.09.2021) തെന്നിന്ത്യയിലെ പ്രിയപ്പെട്ട താര ജോഡികളായ സൂര്യയുടേയും ജ്യോതികയുടേയും 15-ാം വിവാഹ വാര്‍ഷികദിനത്തില്‍ സന്തോഷം പങ്കുവച്ച് ദമ്പതികള്‍. വിവാഹ വാര്‍ഷിക ദിനത്തില്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് തന്റെ സന്തോഷം ജ്യോതിക പങ്കുവച്ചത് . 15 വര്‍ഷത്തെ സന്തോഷം എല്ലാ സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി- എന്നാണ് ജ്യോതിക കുറിച്ചിരിക്കുന്നത്. സൂര്യയ്‌ക്കൊപ്പമുള്ള ചിത്രവും ജ്യോതിക പങ്കുവച്ചിട്ടുണ്ട്.

Jyotika shares an adorable PHOTO with Suriya on 15th wedding anniversary; He says 'you are my blessing jo', Chennai, News, Cinema, Entertainment, Actress, Celebration, Social Media, National

നീയാണെന്റെ അനുഗ്രഹം ജോ എന്നാണ് സൂര്യയുടെ വാക്കുകള്‍. ദിയ, ദേവ് എന്നീ രണ്ടു മക്കളാണ് ദമ്പതികള്‍ക്ക്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന ജ്യോതിക അടുത്തിടെയാണ് വീണ്ടും അഭിനയത്തില്‍ സജീവമായത്. പൊന്‍മഗള്‍ വന്താല്‍ എന്ന ചിത്രമാണ് ജ്യോതികയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സൂര്യയുടെ നിര്‍മാണത്തിലുള്ള ഉടന്‍പിറപ്പ് എന്ന ചിത്രമാണ് ജ്യോതികയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.

Keywords: Jyotika shares an adorable PHOTO with Suriya on 15th wedding anniversary; He says 'you are my blessing jo', Chennai, News, Cinema, Entertainment, Actress, Celebration, Social Media, National.

Post a Comment

Previous Post Next Post