2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജെറ്റ് എയര്‍വേസ് വീണ്ടും പറക്കുന്നു
Sep 13, 2021, 19:53 IST
ഡെല്‍ഹി: (www.kvartha.com 13.09.2021) കടബാധ്യതകള്‍ മൂലം നിര്‍ത്തവച്ചിരുന്ന ജെറ്റ് എയര്‍വേസ് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പറക്കുന്നു. 2019 ഏപ്രില്‍ മുതല്‍ അടച്ചിട്ടിരുന്ന ജെറ്റ് എയര്‍വേസ് 2022 ആദ്യ പാദം മുതല്‍ ആഭ്യന്തര വിമാന സെര്‍വീസുകള്‍ ആരംഭിക്കും.
ജെറ്റ് എയര്‍വേസ് കാള്‍റോക്-ജലന്‍ കമ്പനിയുടെ പുതിയ ഉടമകള്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ സുധീര്‍ ഗൗര്‍ ജെറ്റ് എയര്‍വേസിന്റെ ആക്ടിംഗ് സിഇഒ ആയിരിക്കും. ഡെല്‍ഹി- മുബൈ സെര്‍വീസ് ആയിരിക്കും ആദ്യം തുടങ്ങുക.
ഞങ്ങള്‍ ഇതിനകം 150 -ല്‍ അധികം മുഴുവന്‍ സമയ ജീവനക്കാരെ നിയമിച്ചു. 2022 സാമ്പത്തിക വര്‍ഷത്തോടെ എല്ലാ വിഭാഗങ്ങളിലുമായി 1000 -ല്‍ അധികം ജീവനക്കാരെ നിയമിക്കാന്‍ തുടങ്ങും. 2022 -ലെ ആദ്യ പാദത്തിലെ ആഭ്യന്തര വിമാനങ്ങള്‍ക്ക് ശേഷം 2022 -ന്റെ മൂന്നാമത്തെയും നാലാമത്തെയും പാദം മുതല്‍ അന്താരാഷ്ട്ര വിമാന സെര്‍വീസുകള്‍ ആരംഭിക്കാനും ജെറ്റ് എയര്‍വേസ് 2.0 ലക്ഷ്യമിടുന്നു. ജെറ്റ് എയര്‍വേയ്സിന്റെ ആക്ടിംഗ് സിഇഒ ക്യാപ്റ്റന്‍ ഗൗര്‍ പറഞ്ഞു.

Keywords: Jet Airways to resume operations in the first quarter of 2022, New Delhi, News, Flight, Mumbai, National, Business.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.