Follow KVARTHA on Google news Follow Us!
ad

ജെ ഇ ഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്കിന് അര്‍ഹരായത് 18 വിദ്യാര്‍ഥികള്‍, മലയാളികള്‍ക്ക് റാങ്കില്ല

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Result,Education,Website,Winner,National,
ന്യൂഡെല്‍ഹി: (www.kvartha.com 15.09.2021) എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 18 വിദ്യാര്‍ഥികളാണ് ഒന്നാം റാങ്കിന് അര്‍ഹരായത്. എന്നാല്‍ ഇവരില്‍ മലയാളികളില്ല. 44 പേര്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിച്ചു. jeemain(dot)nta(dot)ac(dot)in, ntaresults(dot)nic(dot)in എന്ന വെബ്സൈറ്റില്‍ ഫലം ലഭ്യമാകും.

ബിഇ, ബിടെക്, ബിആര്‍ക്ക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ മെയിന്‍ പരീക്ഷ സംഘടിപ്പിക്കുന്നത്. ജെഇഇ മെയിന്‍ സെഷന്‍ നാലു പരീക്ഷകള്‍ ആഗസ്റ്റ് 26, 27, 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളിലായിട്ടാണ് നടന്നത്. പരീക്ഷയുടെ ഉത്തരസൂചിക കഴിഞ്ഞദിവസം വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു.

JEE Main Results 2021 Out, New Delhi, News, Result, Education, Website, Winner, National

സ്‌കോര്‍ പുനര്‍മൂല്യനിര്‍ണയം/പുന പരിശോധന എന്നിവയ്ക്ക് വ്യവസ്ഥയില്ല. ഇതുമായി ബന്ധപ്പെട്ട ഒരു കത്തിടപാടുകളും സ്വീകരിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോര്‍/റാങ്ക് കാര്‍ഡുകള്‍ അയയ്ക്കില്ല. പകരം ജെഇഇ (മെയിന്‍) വെബ്‌സൈറ്റില്‍ നിന്ന് സ്‌കോര്‍/റാങ്ക് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യണം.

FB: JEE Main Results 2021 Out, New Delhi, News, Result, Education, Website, Winner, National.

Post a Comment