എന്നാൽ ഇതുസംബന്ധിച്ച് യുഎഇ സർകാരിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. ഈ വർഷം മെയ് മാസത്തിൽ ഇത്തരത്തിലുള്ള പ്രചാരണം ശക്തമായപ്പോൾ യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി നിഷേധിച്ച് രംഗത്ത് വന്നിരുന്നു.
നേരത്തെ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങള്‍. ഇവ 2006ലാണ് വെള്ളി, ശനി ദിവസങ്ങളിലേക്ക് മാറ്റി നിശ്ചയിച്ചത്. ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കുന്നതോ പൊതുതാൽപര്യത്തിന് ഹാനികരമാകുന്നതോ ആയ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ ശിക്ഷിക്കപ്പെടുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിക്കുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് യുഎഇ നിയമ പ്രകാരം 10 ലക്ഷം ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.
Is UAE decided to change weekend?