SWISS-TOWER 24/07/2023

അഫ്ഗാനിസ്താനിലേയ്ക്ക് വിമാന സെർവീസ് പുനരാരംഭിച്ച് ഇറാൻ

 


ADVERTISEMENT

ടെഹ്റൻ: (www.kvartha.com 15.09.2021) അയൽ രാജ്യമായ അഫ്ഗാനിസ്താനിലേയ്ക്ക് വിമാന സെർവീസുകൾ പുനരാരംഭിച്ച് ഇറാൻ. ബുധനാഴ്ച മുതലാണ് സെർവീസുകൾ ആരംഭിച്ചത്. മശാദിൽ നിന്നും കാബൂളിലേയ്ക്ക് യാത്രക്കാരുമായി മഹൻ എയർ സെർവീസ് ആരംഭിച്ചതായി ഫർസ് വാർത്ത ഏജൻസി റിപോർട് ചെയ്തു. ഇറാനിലെ രണ്ടാമത്തെ വലിയ നഗരമാണ് മശാദ്. കാബൂളിലേയ്ക്ക് പറന്ന വിമാനം അവിടെ നിന്നും യാത്രക്കാരുമായി മശാദിലേയ്ക്ക് മടങ്ങിയതായും ഫർസ് റിപോർട് ചെയ്തു. 
Aster mims 04/11/2022

അഫ്ഗാനിസ്താനിലേയ്ക്ക് വിമാന സെർവീസ് പുനരാരംഭിച്ച് ഇറാൻ

ആഗസ്ത് 15ന് താലിബാൻ നിയന്ത്രണം പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് അഫ്ഗാനിസ്താനും മറ്റൊരു രാജ്യത്തിനുമിടയിൽ ഇത്തരത്തിൽ വിമാന സെർവീസ് നടക്കുന്നത്. സുരക്ഷ കാരണങ്ങളെ തുടർന്ന് അഫ്ഗാനിസ്താനിലേയ്ക്കുള്ള സെർവീസുകൾ അവസാനിപ്പിക്കുന്നതായി ആഗസ്ത് 16ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. 

ആഴ്ചതോറും മശാദിൽ നിന്ന് കാബൂളിലേയ്ക്കും തിരിച്ചും രണ്ട് വിമാനങ്ങളാണ് മഹൻ പ്രവർത്തിപ്പിച്ചിരുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇറാൻ എയർ കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ ഇറാനിയൻ എയർലൈൻ ആണ് മഹൻ. ഇറാനെതിരെ യുഎസ് ഉപരോധം ഏർപെടുത്തിയിട്ടുള്ള സ്ഥാപനങ്ങളുടെ കരിമ്പട്ടികയിൽ മഹൻ എയർലൈനും ഉൾപെട്ടിട്ടുണ്ട്. 

SUMMARY: Tehran: Iran on Wednesday resumed commercial flights to neighbouring Afghanistan, where the Taliban took control last month.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia