SWISS-TOWER 24/07/2023

ഐപിഎൽ 2021: പഞ്ചാബിനെതിരെ രാജസ്ഥാന് മികച്ച സ്കോര്‍; അര്‍ഷദീപിന് അഞ്ച് വികെറ്റ്

 


ADVERTISEMENT

ദുബൈ: (www.kvartha.com 21.09.2021) പഞ്ചാബിനെതിരെ രാജസ്ഥാന് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ185 റൺസെടുത്തു.

യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളിന്‍റെയും മഹിപാല്‍ ലോമറോറിന്‍റെയും ഇനിംഗ്സുകളുടെ ബലത്തിലാണ് രാജസ്ഥാന്‍ മികച്ച സ്കോറിലെത്തിയത്. ജയ്‌സ്വാള്‍ 36 പന്തില്‍ 49 റൺസും ലോമറോര്‍ 17 പന്തില്‍ 43 റണ്‍സും അടിച്ചെടുത്തു.
Aster mims 04/11/2022

ഐപിഎൽ 2021: പഞ്ചാബിനെതിരെ രാജസ്ഥാന് മികച്ച സ്കോര്‍; അര്‍ഷദീപിന് അഞ്ച് വികെറ്റ്

പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിംഗ് അഞ്ച് വികെറ്റ് നേടി. മുഹമ്മദ് ഷമി മൂന്ന് വികെറ്റും ഇശാന്‍ പോറ, ഹര്‍പ്രീത് ബ്രാറും ഓരോ വികെറ്റ് വീതം വീഴ്ത്തി.

പതിനാറാം ഓവറില്‍ രാജസ്ഥാൻ നാല് വികെറ്റ് നഷ്ടത്തില്‍ 164 റൺസ് നേടിയിരുന്നു. എന്നാൽ അവസാനം പഞ്ചാബ് ബൗളർസ് പിടിമുറുക്കിയതോടെ അവസാന നാലോവറില്‍ രാജസ്ഥാൻ റോയൽസിന് 21 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇതിനിടയിൽ അവരുടെ ആറു വികെറ്റും നഷ്ടമായി.

Keywords:  News, Dubai, Sports, Cricket, IPL, Top-Headlines, IPL 2021, Rajasthan, Punjab, IPL 2021: Rajasthan top score against Punjab.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia