Follow KVARTHA on Google news Follow Us!
ad

യു എ ഇയില്‍ കുട്ടികളുള്ളപ്പോള്‍ വാഹനത്തിലോ അടച്ചിട്ട മുറിയിലോ പുകവലിച്ചാല്‍ 10,000 ദിര്‍ഹം പിഴ

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, Dubai,News,Children,Police,Smoking,Crime,Criminal Case,UAE,Gulf,World,
ദുബൈ: (www.kvartha.com 19.09.2021) യു എ ഇയില്‍ വാഹനത്തിലോ അടച്ചിട്ട മുറിയിലോ കുട്ടികളുള്ളപ്പോള്‍ പുകവലിച്ചാല്‍ 10,000 ദിര്‍ഹം പിഴ. 12 വയസില്‍ താഴെയുള്ള കുട്ടികളുള്ളപ്പോള്‍ പുകവലിച്ചാലാണ് പിഴ ഈടാക്കുന്നതെന്നും യുഎഇ ഫെഡറല്‍ പബ്ലിക് പ്രോഷിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള 'വദീമ 'നിയമത്തിന്റെ ഭാഗമായാണിത്.

Inspectors quick to fine public for cigarette litter, Dubai, News, Children, Police, Smoking, Crime, Criminal Case, UAE, Gulf, World

കുട്ടികളുള്ള വാഹനങ്ങളില്‍ മുതിര്‍ന്നവര്‍ പുകവലിക്കുന്നതു കണ്ടാല്‍ പട്രോളിങ്ങിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നടപടിയെടുക്കാം. ആദ്യ തവണ 5,000 ദിര്‍ഹവും രണ്ടാം തവണ 10,000 ദിര്‍ഹവുമാണ് പിഴ ചുമത്തുക.

അതേസമയം 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പുകയിലയോ പുകയില ഉല്‍പന്നങ്ങളോ വില്‍ക്കാന്‍ പാടില്ലെന്നും നിയമമുണ്ട്. പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ കുട്ടികളുടെ പ്രായം സംബന്ധിച്ച രേഖ വില്‍പനക്കാര്‍ ചോദിക്കണമെന്നാണു നിയമം.

ലഹരി വസ്തുക്കള്‍ കുട്ടികള്‍ക്ക് കൈമാറുന്നതും വദീമ നിയമം 12 അനുച്ഛേദപ്രകാരം ഗുരുതരമായ കുറ്റമാണ്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

അതേസമയം കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള നടപടികളും കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഏഴു വയസില്‍ താഴെയുള്ള കുട്ടികള്‍ വാഹനത്തില്‍ കുടുങ്ങുന്ന കേസുകളിലും 10,000 ദിര്‍ഹമാണു പിഴ. വാഹനങ്ങളില്‍ കുടുങ്ങിയ 39 കുട്ടികളെയാണ് ഈ വര്‍ഷം പൊലീസ് രക്ഷപ്പെടുത്തിയത്. കുട്ടികളെ വാഹനത്തിലിരുത്തി ലോക് ചെയ്തു രക്ഷിതാക്കള്‍ ഷോപിങ്ങിനും മറ്റും പോയ കേസുകളും ഇതില്‍ ഉള്‍പെടുന്നു.

പാര്‍കിങ്ങില്‍ വാഹനം നിര്‍ത്തിയശേഷം ലോക് ചെയ്തില്ലെങ്കില്‍ കളിക്കുന്നതിനിടെ കുട്ടികള്‍ കയറി കുടുങ്ങാം. വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസുകള്‍ അടച്ചിടാനും ശ്രദ്ധിക്കണം. കുട്ടികളെ ഉള്ളിലാക്കി വാഹനം സ്റ്റാര്‍ട്ട് ചെയ്തിട്ടു പോകുന്നതും സുരക്ഷിതമല്ല. അവര്‍ കളിക്കുന്നതിനിടെ ഗിയര്‍ മാറ്റിയോ എസിയും എന്‍ജിനും ഓഫ് ചെയ്‌തോ അപകടങ്ങള്‍ ഉണ്ടാകാം.

Keywords: Inspectors quick to fine public for cigarette litter, Dubai, News, Children, Police, Smoking, Crime, Criminal Case, UAE, Gulf, World.

Post a Comment