Follow KVARTHA on Google news Follow Us!
ad

മലിനീകരണം കൂടിയാല്‍ ആരാണ് അതിനുത്തരവാദി? ഈ ചോദ്യത്തിന് ചരിത്രപ്രധാനമായ ഒരുത്തരം നല്‍കി കോടതി

Indonesia court finds president negligent in air pollution lawsuit, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ജക്കാർത്ത: (www.kvartha.com 16.09.2021) നമ്മുടെ നാട്ടിൽ വായു മലിനീകരണം കൂടിയാൽ ആരാണ് ഉത്തരവാദി?. ഇതിന് ചരിത്രപ്രധാനമായ മറുപടി നല്‍കിയിരിക്കുകയാണ് ഇന്തോനേഷ്യയിലെ ഒരു കോടതി. ഒരു രാജ്യം വായു മലിനീകരണത്തിനാൽ ബുദ്ധിമുട്ടിയാൽ ആ രാജ്യം ഭരിക്കുന്ന സര്‍കാറാണ് ഇതിനുത്തരവാദികളെന്നും അടിയന്തിരമായി ഈ വിഷയത്തിന് പരിഹാരം കാണണമെന്നുമാണ് ജക്കാര്‍ത്തയിലെ സെന്‍ട്രല്‍ ജില്ലാ കോടതിയിലെ മൂന്നംഗ ബെഞ്ച് വിധിച്ചത്.

പ്രസിഡന്റ് ജോകോ വിഡോഡോ, വനം പരിസ്ഥിതി വകുപ്പ്, ജല വകുപ്പ്, ജക്കാര്‍ത്ത, ബാന്റ്റന്‍, വെസ്റ്റ് ജാവ ഗവര്‍ണര്‍മാര്‍ തുടങ്ങിയ ഏഴ് ഉന്നതരാണ് ഈ കേസില്‍ കുറ്റക്കാരെന്നാണ് കോടതി വിധിച്ചത്.

News, Indonesia, World, Court, Court Order, Indonesia court, Pollution lawsuit,

ലോകത്തിലെ തന്നെ ഏറ്റവും വായുമലിനീകരണമുള്ള സ്ഥലമായാണ് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്ത അറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരം കൂടിയാണിത്. കാലങ്ങളായി ഇവർ അനുഭവിക്കുന്ന വായു മലിനീകരണത്തിന് പരിഹാരം തേടിയാണ് 32 പൗരന്‍മര്‍ ചേര്‍ന്ന് കോടതിയെ സമീപിച്ചത്. 2019ല്‍ സമര്‍പിച്ച ഹര്‍ജിയിലാണ് നിര്‍ണായകമായ വിധി ഉണ്ടായത്.

പ്രസിഡന്റ് ജോകോ വിഡോഡോ, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ അടക്കമുള്ളവര്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതായി കോടതി അഭിപ്രായപ്പെട്ടു. രാജ്യത്ത് വായുവിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് കോടതി പ്രസിഡന്റിനോട് നിര്‍ദേശിക്കുകയും ചെയ്തു. കൂടാതെ വിവിധ സര്‍കാര്‍ ഏജന്‍സികളുടെ വാഹനങ്ങളുടെ പുക പരിശോധന അടക്കം നടപ്പാക്കി ശുദ്ധവായു ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.


Keywords: News, Indonesia, World, Court, Court Order, Indonesia court, Pollution lawsuit, Indonesia court finds president negligent in air pollution lawsuit.


< !- START disable copy paste -->


Post a Comment