കോഹ്ലിയുടെ പിന്‍ഗാമിയായി രോഹിത് ശര്‍മയ്ക്കാണ് മുന്‍തൂക്കമെങ്കിലും അപ്രതീക്ഷിത തെരഞ്ഞെടുപ്പിനുള്ള സാധ്യതയും ക്രികെറ്റ് ലോകം തള്ളിക്കളയുന്നില്ല. വിരാട് നായകപദവി ഏറ്റെടുത്ത ശേഷം 67 ടി20 മത്സരങ്ങളാണ് ഇന്‍ഡ്യ കളിച്ചത്.
67 മത്സരത്തില്‍ കോഹ്‌ലി നായകപദവി അലങ്കരിച്ചത് 45ല്‍ മാത്രം. ടി20 പരമ്പരകളില്‍ കോഹ്ലിക്ക് വിശ്രമം നല്‍കി രോഹിതിനെയാണ് കൂടുതലായും സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നത്. ഐപിഎല്‍ ടീമായ മുബൈ ഇന്‍ഡ്യന്‍സിനെ അഞ്ച് തവണ ജേതാക്കളാക്കിയ ശര്‍മയ്ക്കാണ് ക്യാപ്റ്റനാകാനുള്ള സാധ്യത കൂടുതല്‍.
ഐപിഎലിലെ ടീമായ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍, ഡെല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് എന്നിവര്‍ക്കും സാധ്യതയുണ്ട്.
ഇനി വരുന്ന ഐപിഎല്‍ മത്സരം കോഹ്‌ലിയുടെ പിന്‍ഗാമിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചേക്കും.
ഐപിഎലിലെ ടീമായ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍, ഡെല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് എന്നിവര്‍ക്കും സാധ്യതയുണ്ട്.
ഇനി വരുന്ന ഐപിഎല്‍ മത്സരം കോഹ്‌ലിയുടെ പിന്‍ഗാമിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചേക്കും.
Keywords: News, Mumbai, National, India, Sports, Cricket, Indian Team, Top-Headlines, Indian Cricket, T20, Indian Cricket fans on who will lead Indian t20 team after WC.
< !- START disable copy paste -->