മാതൃകയായി മലപ്പുറം; ജില്ലയിലെ 60 ഗ്രാമ പഞ്ചായത്തുകളില്‍ ഇനി 'സാര്‍' വിളി ഇല്ല
Sep 23, 2021, 19:09 IST
മലപ്പുറം: (www.kvartha.com 23.09.2021) ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ സ്ഥലങ്ങളില്‍ 'സാര്‍' വിളി ഒഴിവാക്കുന്നു. പാലക്കാട്ട് മാത്തൂര്‍, തവിഞ്ഞാല്‍ പഞ്ചായത്തുകള്‍ക്ക് പിന്നാലെ മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗ് പ്രതിനിധികള്‍ പ്രസിഡന്‌റുമാരായുള്ള 60 ഗ്രാമ പഞ്ചായത്തുകളിലും ഇനി 'സാര്‍' വിളി വേണ്ടെന്ന് തീരുമാനിച്ചു. സാര്‍ എന്ന അഭിസംബോധനയും ഒഴിവാക്കും.
ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലെ പ്രധാന ഭാഗങ്ങള്‍:
'പഞ്ചായത്ത് ഭരണസമിതികളും ഭാരവാഹികളും യജമാനന്‍മാരും പൊതുജനങ്ങള്‍ അവരുടെ ദാസന്മാരും എന്ന സങ്കല്‍പത്തില്‍ നിന്നാണ് അപേക്ഷകളിലും അഭിസംബോധനകളിലും 'സര്‍ ' കടന്നുവന്നിരുന്നത്. ബ്രിടീഷ് ഭരണകാലത്ത് തുടങ്ങിവച്ച ഇത്തരം കീഴ്വഴക്കങ്ങള്‍ ഇത്രയും നാള്‍ അതുപോലെ തുടരുകയായിരുന്നു. യഥാര്‍ഥത്തില്‍ യജമാനന്മാര്‍ ജനങ്ങളാണെന്ന ജനാധിപത്യ ബോധമാണ് വളരെ വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്'.
സംസ്ഥാനത്ത് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രതിനിധികളായ പ്രസിഡന്റുമാരെല്ലാവരും കൂടി ഇത്തരമൊരു തീരുമാനമെടുക്കുന്നത് ആദ്യമാണ്. ഒറ്റപ്പെട്ട ചില പഞ്ചായത്തുകള്‍ മാത്രമാണ് ഇതിന് മുമ്പ് ഇങ്ങിനെയൊരു തീരുമാനം എടുത്തിട്ടുള്ളു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്തു.
Keywords: In all 60 gram panchayats in Malappuram district, there is no more 'sir' call, Malappuram, News, Meeting, Muslim-League, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.