മെഡികെല്‍ കോളജിലെ പി ജി വനിതാ ഹോസ്റ്റല്‍ പരിസരത്ത് നഗ്നതാ പ്രദര്‍ശനം പതിവാകുന്നു; പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ അധികൃതര്‍; ഒടുവില്‍ സഹികെട്ട പെണ്‍കുട്ടികള്‍ ചെയ്തത്!

 


തിരുവനന്തപുരം: (www.kvartha.com 22.09.2021) മെഡികെല്‍ കോളജിലെ പി ജി വനിതാ ഹോസ്റ്റല്‍ പരിസരത്ത് നഗ്നതാ പ്രദര്‍ശനം പതിവാകുന്നു. പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ അധികൃതര്‍. തിരുവനന്തപുരം ഗവ.മെഡികെല്‍ കോളജിലെ പി ജി വനിതാ ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റല്‍ പരിസരത്തെ സാമൂഹിക വിരുദ്ധ ശല്യം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് മെഡികെല്‍ വിദ്യാര്‍ഥികള്‍ രാത്രി പന്തം കൊളുത്തി സമരം നടത്തി.

മെഡികെല്‍ കോളജിലെ പി ജി വനിതാ ഹോസ്റ്റല്‍ പരിസരത്ത് നഗ്നതാ പ്രദര്‍ശനം പതിവാകുന്നു; പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ അധികൃതര്‍; ഒടുവില്‍ സഹികെട്ട പെണ്‍കുട്ടികള്‍ ചെയ്തത്!

ഹോസ്റ്റലിനു മുന്‍പിലെ നഗ്‌നതാ പ്രദര്‍ശനത്തിന് എതിരെ നല്‍കിയ പരാതിയില്‍ പ്രിന്‍സിപെല്‍ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം കടുപ്പിച്ചത്. നഗ്‌നതാ പ്രദര്‍ശനം നടത്തിയ വ്യക്തിയെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു.

ഒരാഴ്ച മുന്‍പ് ഓടോയിലെത്തിയ മറ്റൊരാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തുകയും കുട്ടികള്‍ ബഹളം വച്ചപ്പോള്‍ കടന്നുകളയുകയും ചെയ്തു. ഹോസ്റ്റല്‍ പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം പതിവാണെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. ചുറ്റുമതില്‍ ഇല്ലാത്ത ഹോസ്റ്റല്‍ വളപ്പില്‍ ആര്‍ക്കും കടന്നു കയറാം എന്ന സ്ഥിതിയാണ്. ചുറ്റുമതിലും നിരീക്ഷണ കാമറകളും വേണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായില്ല. രാത്രിയായാല്‍ സുരക്ഷാ ജീവനക്കാരുടെ സേവനം പലപ്പോഴും ലഭിക്കാറില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14നു രാത്രി പിജി ഹോസ്റ്റലിനു പിന്നില്‍ ഓടോറിക്ഷയില്‍ എത്തിയ ആള്‍ അതിക്രമിച്ചു കടന്ന് നഗ്‌നതാപ്രദര്‍ശനം നടത്തി. സുരക്ഷാജീവനക്കാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച റോഡ് വഴിയായിരുന്നു ഇയാള്‍ എത്തിയത്. കാമറകള്‍ പരിശോധിച്ച് പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പിറ്റേന്നു തന്നെ പ്രിന്‍സിപെലിനും മെഡികെല്‍ കോളജ് പൊലീസിലും വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. 18ന് രാത്രി മറ്റൊരാള്‍ കൂടി നഗ്‌നതാപ്രദര്‍ശനം നടത്തി .

സുരക്ഷാ ജീവനക്കാരെ അറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. തുടര്‍ന്ന് യുവാവിന്റെ ദൃശ്യം പെണ്‍കുട്ടികള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ശേഷം മെന്‍സ് ഹോസ്റ്റലിലുള്ള സഹപാഠികളെ അറിയിക്കുകയായിരുന്നു. ഒടുവില്‍ അവര്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മെഡികെല്‍ കോളജ് പൊലീസില്‍ ഏല്‍പിച്ചു.

അതിനിടെ നഗ്‌നതാ പ്രദര്‍ശനം ലൈംഗിക അധിക്ഷേപമല്ലെന്ന പ്രിന്‍സിപെലിന്റെ പരാമര്‍ശം വിവാദമാവുകയും തുടര്‍ന്ന് ഇതു പിന്‍വലിച്ച് രേഖാമൂലം ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സംഭവവും ഉണ്ടായി.
18ന് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് പ്രിന്‍സിപെലിന്റെ വിവാദ പരാമര്‍ശം. ഇത് വിദ്യാര്‍ഥി സംഘടനകള്‍ ഏറ്റെടുക്കുകയും വിദ്യാര്‍ഥിനികളുടെ സുരക്ഷയ്ക്ക് വിലകല്‍പിക്കാതെ സംസാരിച്ച പ്രിന്‍സിപെല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ യൂനിറ്റ് കമിറ്റി വ്യാപക പോസ്റ്റര്‍ പ്രചാരണവും നടത്തി.

പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഒടുവില്‍ പ്രിന്‍സിപെല്‍ പരാമര്‍ശം പിന്‍വലിച്ചത്. അതേ സമയം വിദ്യാര്‍ഥികളുടെ പ്രതിഷേധം അനാവശ്യമാണെന്നും ഹോസ്റ്റല്‍ സുരക്ഷയ്ക്കു ഒരു സുരക്ഷാ ജീവനക്കാരനെ കൂടി നിയമിക്കാനും പൊലീസ് പട്രോളിങ് പതിവാക്കാനും നടപടിയെടുത്തതായും കോളജ് അധികൃതര്‍ പറഞ്ഞു.

Keywords:  Immoral  is common in the PG Women's Hostel area of Medical College, Medical College, Thiruvananthapuram, News, Complaint, Students, Protesters, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia