വിദ്യാര്‍ഥികളുടെ സിലബസില്‍ രാമായണം ഉള്‍പെടുത്താമെങ്കില്‍ എന്തുകൊണ്ട് ഖുർആനും ബൈബിളും ഉള്‍പെടുത്തി കൂടാ? ഇന്‍ഡ്യ ഒരു സെകുലര്‍ രാജ്യമാണ്, എന്നാല്‍ ബിജെപി ശ്രമിക്കുന്നത് 'സെലക്ടീവ് സെകുലറി'സത്തിനാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ

 



ഭോപാല്‍: (www.kvartha.com 15.09.2021) വിദ്യാര്‍ഥികളുടെ സിലബസില്‍ രാമായണം ഉള്‍പെടുത്താമെങ്കില്‍ എന്തുകൊണ്ട് ഖുർആനും ഉള്‍പെടുത്തി കൂടായെന്ന് കോണ്‍ഗ്രസ് എം എല്‍ എ ആരിഫ് മസൂദ്. രാമായണവും മഹാഭാരതവും സിലബസില്‍ ഉള്‍പെടുത്തുകയാണെങ്കില്‍ എന്തുകൊണ്ട് ഖുർആനും ബൈബിളും ഗുരു ഗ്രാന്ത് സാഹിബും ഉള്‍പെടുത്തി കൂടായെന്ന് ഭോപാല്‍ എം എല്‍ എ ചോദിച്ചു. 

വിദ്യാര്‍ഥികളുടെ സിലബസില്‍ മഹാഭാരതം ഉള്‍പെടുത്തി മധ്യപ്രദേശ് സര്‍കാരിന്റെ ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് പ്രതികരണവുമായി ആരിഫ് മസൂദ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് എഞ്ചിനീയറിംഗ് സിലബസില്‍ മഹാഭാരതം, രാമായണം, രാമചരിത മാനസം എന്നിവ ഉള്‍പെടുത്താന്‍ മധ്യപ്രദേശ് ഉന്നത വിദ്യാഭ്യസ വകുപ്പ് തീരുമാനിച്ചത്.

വിദ്യാര്‍ഥികളുടെ സിലബസില്‍ രാമായണം ഉള്‍പെടുത്താമെങ്കില്‍ എന്തുകൊണ്ട് ഖുർആനും ബൈബിളും ഉള്‍പെടുത്തി കൂടാ? ഇന്‍ഡ്യ ഒരു സെകുലര്‍ രാജ്യമാണ്, എന്നാല്‍ ബിജെപി ശ്രമിക്കുന്നത് 'സെലക്ടീവ് സെകുലറി'സത്തിനാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ


എല്ലാ മതങ്ങളേയും ഒരുപോലെ കാണുന്ന മതേതര രാജ്യമാണ് ഇന്‍ഡ്യ. ഇത് നടപ്പിലാക്കുന്നതിലൂടെ ഭരണഘടനയെ സംരക്ഷിക്കുന്നതോടൊപ്പം സര്‍കാരിന്റെ നയം വ്യക്തമാക്കാനും സാധിക്കുമെന്ന് ആരിഫ് മസൂദ് പറഞ്ഞു. ഇന്‍ഡ്യ ഒരു സെകുലര്‍ രാജ്യമാണ്. എന്നാല്‍ ബി ജെ പി ശ്രമിക്കുന്നത് 'സെലക്ടീവ് സെകുലറി'സത്തിനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

പുതിയ തീരുമാനത്തില്‍ തെറ്റൊന്നുമില്ലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി മോഹന്‍ യാദവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ് പരിഷ്‌ക്കരണമെന്നും ഇതിഹാസങ്ങളെക്കുറിച്ച് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. രാമചരിത മനസ് ഒരു പ്രത്യേക മതത്തേ പഠിപ്പിക്കുന്നതല്ലെന്നും അതില്‍ ശാസ്ത്രവും, സംസ്‌കാരവും, സാഹിത്യവും, അടങ്ങിയിട്ടുണ്ടെന്നുമാണ് മോഹന്‍ യാദവ് പറഞ്ഞത്. ഇതോടൊപ്പം ഉര്‍ദു ഗസലും സിലബസില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

'ദേശീയ വിദ്യാഭ്യാസ പദ്ധതി 2020' നടപ്പാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. അതേസമയം, മഹാഭാരതവും രാമായണവും സിലബസില്‍ ഉള്‍പെടുത്തുന്നതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.

Keywords:  News, National, India, Madhya Pradesh, Bhopal, Students, Education, MLA, Congress, Politics, 'If Ramayan can be taught to students, why can't Quran be incorporated in syllabus?' asks MP Congress MLA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia