'മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി'; ഭര്‍ത്താവും മറ്റു 2 മക്കളും വീട്ടിലില്ലാതിരുന്ന നേരത്ത് യുവതി ജീവനൊടുക്കിയതായി പൊലീസ്


ആലപ്പുഴ: (www.kvartha.com 15.09.2021) ഇളയ മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം മാതാവ് ജീവനൊടുക്കിയതായി പൊലീസ്. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ പള്ളിവെളിവീട്ടില്‍ മുജീബിന്റെ ഭാര്യ റഹ് മത്ത്(39) ആണ് മരിച്ചത്. 

ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 7 വയസുകാരനായ മകന്‍ മുഫാസിനെ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

News, Kerala, State, Alappuzha, Death, Son, Child, Mother, House Wife, Police, Treatment, Hospital, House wife found dead in Alappuzha


ഹോടെല്‍ തൊഴിലാളിയായ ഭര്‍ത്താവും മൂത്ത മറ്റു 2 മക്കളും വീട്ടിലില്ലാതിരുന്ന സമയത്താണ് യുവതി കടുംകൈ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മകന് വിഷം നല്‍കിയശേഷം യുവതിയും കഴിച്ചതായി പൊലീസ് പറയുന്നു. യുവതിയുടെ മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. 

റഹ് മത്ത് ആത്മഹത്യാപ്രവണതയുള്ള ആളാണെന്നും 8 വര്‍ഷമായി മാനസിക വിഭ്രാന്തിക്ക് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും പൊലീസ് അറിയിച്ചു.

Keywords: News, Kerala, State, Alappuzha, Death, Son, Child, Mother, House Wife, Police, Treatment, Hospital, House wife found dead in Alappuzha

Post a Comment

Previous Post Next Post