Follow KVARTHA on Google news Follow Us!
ad

ഉപകരണങ്ങളുടെ സ്റ്റോകറിയാന്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ കാത് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ആരോഗ്യ മന്ത്രി; 'ഒരു മാസത്തെ സ്റ്റെന്റ് ഉണ്ട്'

Health Minister visited Thiruvananthapuram Medical College Cath Lab to find out the stock of equipment#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 24.09.2021) തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെ കാത് ലാബില്‍ അടിയന്തിര കേസുകള്‍ ഉള്‍പെടെ മുടങ്ങിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്റ്റെന്റിന്റെ സ്റ്റോകറിയാന്‍ ആരോഗ്യ വകുകപ്പ് വീണാ ജോര്‍ജ് കാത് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. ആദ്യമായാണ് ഒരു മന്ത്രി മെഡികല്‍ കോളജില്‍ നേരിട്ടെത്തി സ്റ്റെന്റിന്റെ സ്റ്റോക് പരിശോധിച്ചത്.

വ്യാഴാഴ്ച മെഡികല്‍ കോളജ് പുതിയ ഐ സി യു സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് മെഡികല്‍ കോളജിലെ സ്റ്റെന്റിന്റെ ഉള്‍പെടെയുള്ള പ്രശ്നങ്ങള്‍ പ്രിന്‍സിപാളില്‍ നിന്നും സൂപ്രണ്ടില്‍ നിന്നും ചോദിച്ചറിഞ്ഞിരുന്നു. കൂടാതെ വ്യാഴാഴ്ച വൈകുന്നേരം മെഡികല്‍ കോളജ് അധികൃതരെ മന്ത്രിയോഫീസില്‍ വിളിച്ച് വരുത്തി ചര്‍ച്ച നടത്തി. ഇതുകൂടാതെയാണ് വെള്ളിയാഴ്ച രാവിലെ മന്ത്രി നേരിട്ട് മെഡികല്‍ കോളജ് കാത് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. 

News, Kerala, State, Thiruvananthapuram, Medical College, Health, Health Minister, Health Minister visited Thiruvananthapuram Medical College Cath Lab to find out the stock of equipment


കാത് ലാബ് പ്രൊസീജിയറിനാവശ്യമായ സ്റ്റെന്റുകളും ഗൈഡ് വയറും ബലൂണും നിലവില്‍ ആവശ്യമായത് ഉണ്ടെന്ന് മന്ത്രി ഉറപ്പുവരുത്തി. മാത്രമല്ല ഒരുമാസത്തിലധികം ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റെന്റുകള്‍ സ്റ്റോകുണ്ട്. ഗൈഡ് വയര്‍ നാലഞ്ച് ദിവസത്തേയ്ക്കും കൂടിയുണ്ട്. എത്രയും വേഗം കുറവ് നികത്താനുള്ള കര്‍ശന നിര്‍ദേശം നല്‍കി. അടിയന്തര ശസ്ത്രക്രിയകള്‍ ഒന്നും മുടങ്ങിയിട്ടില്ല. മാത്രമല്ല നിലവില്‍ അടിയന്തര കേസുകള്‍ ഉള്‍പെടെയുള്ളവ തടസമില്ലാതെ നടക്കുന്നുണ്ടെന്നും മന്ത്രി ഉറപ്പുവരുത്തി.

മെഡികല്‍ കോളജ് സൂപ്രണ്ട് ഓഫീസ് സന്ദര്‍ശിച്ച് ഓഫീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുമായും മന്ത്രി സംസാരിച്ചു. ഇവയുടെ വിതരണം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച റികോര്‍ട് നല്‍കാന്‍ കൂടെയുണ്ടായിരുന്ന മെഡികല്‍ വിദ്യാഭ്യാസ ജോ. ഡയക്ടര്‍  ഡോ. തോമസ് മാത്യുവിന് നിര്‍ദേശം നല്‍കി. ആശങ്ക പരത്തുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

Keywords: News, Kerala, State, Thiruvananthapuram, Medical College, Health, Health Minister, Health Minister visited Thiruvananthapuram Medical College Cath Lab to find out the stock of equipment

Post a Comment