SWISS-TOWER 24/07/2023

'പ്രണയിനി ഗര്‍ഭിണിയായതോടെ ജാതകപ്രശ്നം പറഞ്ഞ് വിവാഹത്തില്‍നിന്ന് പിന്മാറി'; യുവാവിനെതിരെ പീഡന പരാതി നല്‍കി യുവതി

 


ADVERTISEMENT


മുംബൈ: (www.kvartha.com 22.09.2021) ഗര്‍ഭിണിയായതോടെ ജാതകപ്രശ്നം പറഞ്ഞ് വിവാഹത്തില്‍നിന്ന് പിന്മാറിയ യുവാവിനെതിരെ പീഡന പരാതി നല്‍കി യുവതി. തനിക്കെതിരെയുള്ള പീഡനപരാതി തള്ളണമെന്ന യുവാവിന്റെ ആവശ്യം കോടതി നിരസിച്ചു. ജാതകം ചേരില്ലെന്ന് പറഞ്ഞു പിന്മാറിയ ആള്‍ക്കെതിരെയുള്ള പീഡനക്കേസ് റദ്ദാക്കണമെന്ന ഹര്‍ജി ബോംബെ ഹൈകോടതിയാണ് തള്ളിയത്. 
Aster mims 04/11/2022

'പ്രണയിനി ഗര്‍ഭിണിയായതോടെ ജാതകപ്രശ്നം പറഞ്ഞ് വിവാഹത്തില്‍നിന്ന് പിന്മാറി'; യുവാവിനെതിരെ പീഡന പരാതി നല്‍കി യുവതി


വിവാഹം ചെയ്യാമെന്ന് പറഞ്ഞ് ശാരീരികബന്ധത്തില്‍ ഏര്‍പെടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഫൈവ് സ്റ്റാര്‍ ഹോടെലില്‍ ജോലി ചെയ്തിരുന്ന യുവതിയുമായി പ്രണയത്തിലായ അവിഷേക് മിത്ര (32) യുവതി ഗര്‍ഭിണിയായതോടെ കയ്യൊഴിഞ്ഞതായാണ് പരാതിയില്‍ പറയുന്നത്. 

ഇതിനെ തുടര്‍ന്ന് യുവതി പൊലീസിനെ സമീപിച്ചു. പൊലീസ് ഇടപെടലിലൂടെ കൗണ്‍സലിങ്ങ് നല്‍കിയപ്പോള്‍ യുവതിയെ വിവാഹം ചെയ്യാമെന്ന് ഇയാള്‍ ഉറപ്പ് നല്‍കി. എന്നാല്‍ ജാതകപ്രശ്നം പറഞ്ഞ് വീണ്ടും പിന്മാറിയതോടെ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണ് തനിക്കെതിരെയുള്ള പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിച്ചത്.

ജാതകപ്പൊരുത്തം വിവാഹത്തില്‍നിന്ന് പിന്മാറാനുള്ള കാരണമാകരുതെന്ന് കോടതി കുറ്റപ്പെടുത്തി. 

Keywords:  News, National, India, Mumbai, Mumbai HC, High Court, Marriage, Love, Molestation, HC: Horoscope mismatch no reason to back out of marriage
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia