കൊച്ചി: (www.kvartha.com 22.09.2021) '12th മാനി'ന്റെ സെറ്റില്‍ മോഹന്‍ലാലിനൊപ്പം കേക് മുറിച്ച് ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ആഘോഷം. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ടോവിനോ തോമസ്, അനുശ്രീ, അനു സിത്താര തുടങ്ങി നിരവധി താരങ്ങള്‍ ഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന '12th മാനി'ന്റെ സെറ്റിലായിരുന്നു ഉണ്ണിയുടെ പിറന്നാള്‍ ആഘോഷം. മോഹന്‍ലാല്‍ അടക്കമുളള മുഴുവന്‍ ടീമും ആഘോഷങ്ങളില്‍ പങ്കെടുത്തു. മോഹന്‍ലാലിനൊപ്പം ആദ്യമായിട്ടാണ് ഉണ്ണി മുകുന്ദന്‍ മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡിയിലും ഉണ്ണിയുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ജനത ഗാരേജില്‍ മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിരുന്നു.
12th മാനില്‍ മുഴുനീള കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. ദൃശ്യം 2'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന സിനിമയാണ് '12th മാന്‍'. ഷൈന്‍ ടോം ചാക്കോ, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, വീണ നന്ദകുമാര്‍, പതിനെട്ടാംപടി ഫെയിം ചന്തു നാഥ്, ശിവദ, പ്രിയങ്ക നായര്‍ സൈജു കുറുപ്പ്, ദൃശ്യം 2 ഫെയിം ശാന്തി പ്രിയ എന്നിവര്‍ ചിത്രത്തിലുണ്ട്.
Keywords: Happy Birthday Unni Mukundan: M-Town celebs pour in wishes, Kochi, News, Cinema, Actor, Birthday Celebration, Mohanlal, Entertainment, Kerala.