തിരുവനന്തപുരം: (www.kvartha.com 23.09.2021) സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ മാർഗരേഖയായി. ആഴ്ചയിൽ ആറ് ദിവസമായിരിക്കും ക്ലാസുകൾ. ക്ലാസുകൾ രണ്ടായി തിരിച്ച് ഇടവിട്ട ദിവസങ്ങളിലായിരിക്കും ഉണ്ടാവുക.
ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കും. ഉച്ചഭക്ഷണം ഉണ്ടായിരിക്കില്ല. പൊതുവാഹനമാണ് ഉപയോഗിക്കുന്നത് എങ്കിൽ കുട്ടികൾക്ക് പ്രത്യേക സീറ്റും പരിഗണനയിലുണ്ട്.
ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കും. ഉച്ചഭക്ഷണം ഉണ്ടായിരിക്കില്ല. പൊതുവാഹനമാണ് ഉപയോഗിക്കുന്നത് എങ്കിൽ കുട്ടികൾക്ക് പ്രത്യേക സീറ്റും പരിഗണനയിലുണ്ട്.
സ്കൂളുകളിലെ ശുചിമുറികൾ വൃത്തിയാക്കും. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന രീതിയിലായിരിക്കും ക്ലാസുകൾ നടത്തുക. രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസിലിങ് ആവശ്യമെങ്കിൽ അത് നൽകുമെന്നും മാർഗരേഖയിൽ പറയുന്നു.
Keywords: News, Thiruvananthapuram, Kerala, School, Top-Headlines, Education, Guideline for opening schools in state.
< !- START disable copy paste -->