സംസ്ഥാനങ്ങളുടെ താല്പര്യം സംരക്ഷിക്കണമെങ്കില്‍ നിലവിലുള്ള സംവിധാനം തന്നെയാണ് വേണ്ടത്. ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ നിലവില്‍ സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന നികുതിയുടെ പകുതി നഷ്ടമാകും. എത്ര പിരിച്ചാലും സംസ്ഥാനത്തിന് പകുതിയേ കിട്ടു. കേരളത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന നികുതിയുടെ ഭീമമായ ഭാഗം വീണ്ടും നഷ്ടപ്പെടും. അത് സംസ്ഥാനത്തെ ബാധിക്കും. മറ്റ് സംസ്ഥാനങ്ങള്‍ക്കും ഈ പ്രശ്‌നമുണ്ട്. മുമ്പില്ലാത്ത തരത്തില്‍ വലിയ തോതില്‍ സെസ് കൊടുക്കുന്ന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് ഇക്കാര്യം പറയുന്നതെന്നും ഡല്‍ഹിയില്‍ വാർത്താസമ്മേളനത്തില്‍ ബാലഗോപാല്‍ പറഞ്ഞു.
ഇപ്പോള്‍ തന്നെ ഡീസലിന് 28 രൂപയും പെട്രോളിന് 26 രൂപയും പ്രത്യേക സെസായി കേന്ദ്രം പിരിക്കുന്നുണ്ട്. നാല് രൂപ ഡീസലിന് കാർഷിക സെസായും ഇത് കൂടാതെ വേറെ സെസും പിരിക്കുന്നുണ്ട്. അതുകൊണ്ട് വില കുറയണമെങ്കില്‍ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാല്‍ മതിയെന്ന് അഭിപ്രായം മുന്നോട്ട് വെച്ചു. സമാനമായ രീതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അഭിപ്രായം വന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായം ജിഎസ്ടിയിലേക്ക് പോകേണ്ടതില്ല എന്നതായിരുന്നു.
Keywords: News, Kerala, Petrol Price, Petrol, Diesel, GST, Kerala, GST council: Kerala to oppose move to bring petrol, diesel under GST regime.
< !- START disable copy paste -->