Follow KVARTHA on Google news Follow Us!
ad

രാജ്യം പച്ച പിടിക്കുന്നു; സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന് ധനമന്ത്രാലയം, ചെലവ് ചുരുക്കല്‍ നടപടി പിന്‍വലിച്ചു

Govt withdraws COVID-linked expenditure restrictions#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 24.09.2021) രാജ്യത്തിന്റെ സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ പാതയിലെന്ന് ധനമന്ത്രാലയം. കോവിഡ് സാഹചര്യത്തില്‍ നടപ്പാക്കിയ ചെലവ് ചുരുക്കല്‍ നടപടി ഈ സാഹചര്യത്തില്‍ ധനമന്ത്രാലയം പിന്‍വലിച്ചു. വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ചെലവ് ചുരുക്കാന്‍ ഏര്‍പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. സമ്പദ് വ്യവസ്ഥ പഴയ സ്ഥിതിയിലേക്ക് മടങ്ങിവരുന്ന പശ്ചാത്തലത്തിലാണ് നടപടി.

News, National, India, New Delhi, Nirmala Seetharaman ,Finance, Business, Economic Crisis,COVID-19, Govt withdraws COVID-linked expenditure restrictions


200 കോടി രൂപക്ക് മുകളിലുള്ള ചെലവുകള്‍ക്ക് 2017ല്‍ പുറത്തിറക്കിയിരിക്കുന്ന മാര്‍ഗരേഖ അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് ജൂണ്‍ മാസത്തില്‍ ധനമന്ത്രാലയം ചെലവ് ചുരുക്കല്‍ നടപടി പ്രഖ്യാപിച്ചത്. ചെലവ് ചുരുക്കുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ 30ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിച്ചിരുന്നു. 

രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ട അവസ്ഥയിലേക്ക് മടങ്ങുന്നതായാണ് വിലയിരുത്തല്‍. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ വെള്ളിയാഴ്ചമുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 

Keywords: News, National, India, New Delhi, Nirmala Seetharaman ,Finance, Business, Economic Crisis,COVID-19, Govt withdraws COVID-linked expenditure restrictions

Post a Comment