കേരള ഗ്രാമീണ്‍ ബാങ്കിന്റെ മൂലധനപര്യാപ്തത നിലനിര്‍ത്താന്‍ ആവശ്യമായ പണം നല്‍കില്ലെന്ന സംസ്ഥാന സര്‍കാര്‍ നിലപാട് പുനഃപരിശോധിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്
Sep 24, 2021, 14:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 24.09.2021) കേരള ഗ്രാമീണ്‍ ബാങ്കിന് പണം അനുവദിക്കില്ലെന്ന സര്‍കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള ഗ്രാമീണ്‍ ബാങ്കിന്റെ മൂലധനപര്യാപ്തത നിലനിര്‍ത്താന്‍ ആവശ്യമായ പണം നല്‍കില്ലെന്ന സംസ്ഥാന സര്‍കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

രാജ്യത്തെ ബാങ്കുകളുടെയും പൊതുധനകാര്യ സ്ഥാപനങ്ങളുടെയും സ്വകാര്യവത്ക്കരണത്തെ എതിര്‍ക്കുന്ന കേരളത്തിന്റെ പൊതുനിലപാടിന് വിരുദ്ധമാണ് കേരള ഗ്രാമീണ്‍ ബാങ്കിന് പണം അനുവദിക്കില്ലെന്ന സര്‍കാര്‍ നിലപാടെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
കത്തിന്റെ പൂര്‍ണരൂപം;
കേരള ഗ്രാമീണ്‍ ബാങ്കിന്റെ മൂലധനപര്യാപ്തത ഒന്‍പത് ശതമാനമായി നിലനിര്‍ത്താന്‍ ആവശ്യമായ പണം നല്‍കില്ലെന്ന സംസ്ഥാന സര്‍കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് ഞാന്‍ അങ്ങയോട് ആവശ്യപ്പെടുന്നു.
കേന്ദ്ര സര്‍കാരിന് 50 ശതമാനവും സ്‌പോണ്‍സര്‍ ബാങ്കായ കാനറാ ബാങ്കിന് 35 ശതമാനവും കേരള സര്‍കാരിന് 15 ശതമാനവുമാണ് ഗ്രാമീണ്‍ ബാങ്കിലുള്ള ഓഹരി. മൂലധനപര്യാപ്തതയ്ക്ക് ആവശ്യമായ ഒന്‍പത് ശതമാനം നിലനിര്‍ത്താന്‍ ഈ 15 ശതമാനവും സംസ്ഥാന സര്‍കാരാണ് നല്‍കേണ്ടത്. എന്നാല്‍ ഈ പണം നല്‍കാനാകില്ലെന്നും ഒഹരി പൊതുവില്‍പന നടത്തിയോ ഏതെങ്കിലും സ്വകാര്യപങ്കാളികളുമായി ധാരണയുണ്ടാക്കിയോ ബോന്‍ഡ് വഴിയോ പണം സമാഹരിക്കണമെന്നാണ് സംസ്ഥാന സര്‍കാര്‍ ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാനെ അറിയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തുന്നത് വഴി ബാങ്കില്‍ സംസ്ഥാന സര്‍കാരിനുള്ള ഓഹരി പങ്കാളിത്തം കുറയും.
രാജ്യത്തെ ബാങ്കുകളുടെയും പൊതുധനകാര്യ സ്ഥാപനങ്ങളുടെയും സ്വകാര്യവത്ക്കരണത്തെ എതിര്‍ക്കുന്ന കേരളത്തിന്റെ പൊതുനിലപാടിന് വിരുദ്ധമാണ് കേരള ഗ്രാമീണ്‍ ബാങ്കിന് പണം അനുവദിക്കില്ലെന്ന സര്‍കാര്‍ നിലപാട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.