Follow KVARTHA on Google news Follow Us!
ad

4 ദിവസമായി മാറ്റമില്ലാതെ സ്വര്‍ണവില; പവന് 35,200 രൂപ

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Gold,Gold Price,Business,Kerala,
കൊച്ചി: (www.kvartha.com 14.09.2021) നാലു ദിവസമായി മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വര്‍ണ വില. ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് ചൊവ്വാഴ്ചയും വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് സപ്തംബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ രേഖപ്പെടുത്തിയ 35,600 രൂപയാണ്.

രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് 0.2 ശതമാനം കുറഞ്ഞ് ഔണ്‍സിന് 1,790.74 യുഎസ് ഡോളറിലെത്തി. യുഎസ് സ്വര്‍ണ ഫ്യൂചെറുകള്‍ 0.1 ശതമാനം ഇടിഞ്ഞ് 1,792.10 ഡോളറിലെത്തി. രാജ്യാന്തര വിപണിയില്‍ 1790 ഡോളറില്‍ ക്രമപ്പെടുന്ന സ്വര്‍ണവില അമേരിക്കന്‍ ബോന്‍ഡ് വരുമാന വീഴ്ചയിലും മുന്നേറിയില്ല. 1800 ഡോളര്‍ കടന്നാല്‍ സ്വര്‍ണം മുന്നേറ്റം നേടിയേക്കാം എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

Gold prices unchanged for 4 days; 35,200 per sovereign, Kochi, News, Gold, Gold Price, Business, Kerala

Keywords: Gold prices unchanged for 4 days; 35,200 per sovereign, Kochi, News, Gold, Gold Price, Business, Kerala.

Post a Comment