Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പവന് 34,720 രൂപ

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Business,Gold,Gold Price,Kerala,
കൊച്ചി: (www.kvartha.com 17.09.2021) സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,340 രൂപയും പവന് 34,720 രൂപയുമാണ് വെള്ളിയാഴ്ചത്തെ നിരക്ക്. ഈ മാസം രേഖപെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.

വ്യാഴാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസങ്ങളിലായി ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞു. സ്വര്‍ണത്തിനു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 4,5,6 തീയതികളില്‍ രേഖപ്പെടുത്തിയ 35,600 രൂപയാണ്.

Gold prices fall sharply; 34,720 per sovereign, Kochi, News, Business, Gold, Gold Price, Kerala

സെപ്റ്റംബറില്‍ തുടര്‍ച്ചയായി വില ഇടിയുന്ന പ്രവണതയാണ് സംസ്ഥാനത്തെ സ്വര്‍ണ വിപണിയില്‍ കാണുന്നത്. രാജ്യാന്തര വിപണിയില്‍ മികച്ച യുഎസ് ഇകണോമിക് ഡാറ്റകളും, അമേരികന്‍ ബോന്‍ഡ് മുന്നേറ്റവും കഴിഞ്ഞദിവസം സ്വര്‍ണത്തിന് അപ്രതീക്ഷിത വീഴ്ച നല്‍കിയിരുന്നു.

1750 ഡോളറിലേക്ക് വീണ സ്വര്‍ണം സമയമെടുത്ത് 1800 ഡോളറിലേക്ക് തിരിച്ചു കയറുമെന്ന് കരുതുന്നു. 1730 ഡോളറില്‍ സ്വര്‍ണത്തിന് ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നു എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Keywords: Gold prices fall sharply; 34,720 per sovereign, Kochi, News, Business, Gold, Gold Price, Kerala.

Post a Comment