റിയാദ്: (www.kvartha.com 14.09.2021) സൗദി അറേബ്യയില്‍ സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയെന്ന കേസില്‍ 18 വീട്ടുജോലിക്കാരെ അറസ്റ്റ് ചെയ്തു. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ പരിശോധാ വിഭാഗമാണ് ഇവരെ പിടികൂടിയത്. സ്പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഒളിച്ചോടുന്ന വീട്ടുജോലിക്കാര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ ജോലി ശരിയാക്കി നല്‍കുന്ന രണ്ട് പ്രവാസികളെ സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടര്‍ന്നാണ് ഇവരെയും 18 വീട്ടുജോലിക്കാരെയും അറസ്റ്റ് ചെയ്തത്.
ഒരു കോണ്‍ട്രാക്ടിങ് സ്ഥാപനത്തിന്റെ സഹായത്തോടെ ഈ വീട്ടുജോലിക്കാരെ മറ്റ് സ്ഥാപനങ്ങളിലും കമ്പനികളിലും ക്ലീനിങ് ജോലികള്‍ക്ക് നിയോഗിക്കുന്നതായിരുന്നു രീതി. പാര്‍ട്ടൈം അടിസ്ഥാനത്തിലാണ് നിയമവിരുദ്ധമായി ഇവര്‍ ജോലി ചെയ്തുവന്നിരുന്നത്. പിടിയിലായ എല്ലാവര്‍ക്കുമെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: News, India, Gulf,Saudi, Arabia, Riyadh, Case, Law, Job, Gangs incite housemaids to run away from sponsors in UAE.
< !- START disable copy paste -->