2 ഡോസ് വാക്‌സിന്‍ എടുത്തവരില്‍ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് കണ്ടെത്തല്‍

 


വാഷിങ്ടന്‍: (www.kvartha.com 11.09.2021) രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് കണ്ടെത്തല്‍. കുത്തിവയ്പ് എടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ആശുപത്രിയിലാകാനുള്ള സാധ്യത 10 മടങ്ങ് കുറവാണെന്നും കണ്ടെത്തല്‍. യുഎസ് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മാത്രമല്ല, ഡെല്‍റ്റ വൈറസ് വകഭേദം ഏറ്റവും സാധാരണമായ വേരിയന്റായി മാറിയെന്നും പഠനത്തില്‍ കണ്ടെത്തിയതായും യുഎസ് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി.

2 ഡോസ് വാക്‌സിന്‍ എടുത്തവരില്‍ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് കണ്ടെത്തല്‍

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ആശുപത്രികള്‍, അത്യാഹിത വിഭാഗങ്ങള്‍, അടിയന്തര പരിചരണ ക്ലിനിക്കുകള്‍ എന്നിവയിലെത്തിയ രോഗികളുടെ അടിസ്ഥാനത്തിലാണ് പഠനം നടന്നത്.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതുസംബന്ധിച്ച പുതിയ കണ്ടെത്തല്‍. കോവിഡ് വാക്‌സിനുകളുടെ തുടര്‍ച്ചയായ ഫലപ്രാപ്തിയെക്കുറിച്ചാണ് പഠനം. വാക്‌സിനേഷന്‍ എടുത്ത 86 ശതമാനത്തിലധികം പേര്‍ക്ക് ആശുപത്രിവാസം വേണ്ടിവന്നില്ല. എന്നാല്‍, 75 വയസിന് മുകളിലുള്ളവരില്‍ 76 ശതമാനം പേര്‍ക്കനും ആശുപത്രിവാസം ഒഴിവാക്കാനായെന്നുമാണ് പഠനം.

മോഡേണ വാക്‌സിന് മറ്റുള്ളവയേക്കാള്‍ 95 ശതമാനമാണ് ഫലപ്രാപ്തി. അതിനിടെ അമേരിക്കയില്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തയാറെടുപ്പാണ് നടക്കുന്നത്. പ്രായമായവര്‍ക്കാണ് ആദ്യം നല്‍കുക. വാക്‌സിനെടുത്തതിലൂടെ കോവിഡ് മൂലമുള്ള മരണസംഖ്യ കുറഞ്ഞെന്നും ആശുപത്രിയിലാകുന്നവരുടെ എണ്ണം വളരെ കുറഞ്ഞെന്നുമാണ് കണ്ടെത്തല്‍.

Keywords:  Fully Vaccinated People 11 Times Less Likely To Die Of Covid: US, Washington, News, Study, Health, Health and Fitness, Dead, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia