ജലാലാബാദ്: (www.kvartha.com 16.09.2021) ബൈകിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രികരായ 2 പേര്‍ക്ക് ദാരുണാന്ത്യം. പഞ്ചാബിലെ ജലാലാബാദ് നഗരത്തിലാണ് സംഭവം. സ്‌ഫോടനത്തില്‍ ഗുരുതര പരിക്കേറ്റ യാത്രികരെ പരിസരവാസികള്‍ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും മരിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രിയാണ് നഗരമധ്യത്തില്‍വച്ച് അപകടം നടന്നത്. ഓള്‍ഡ് സബ്‌സി മണ്ടിയില്‍ നിന്ന് ബാങ്ക് റോഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.