Follow KVARTHA on Google news Follow Us!
ad

ജീവകാരുണ്യ പ്രവര്‍ത്തനവുമായി പരപ്പനങ്ങാടി നഗരസഭ; വൃക്ക മാറ്റിവെച്ചവര്‍ക്ക് സൗജന്യമരുന്നും ഡയാലിസിസിന് സാമ്പത്തിക സഹായവും

Free medicine for kidney transplant recipients and financial assistance for dialysis in Parappanangadi #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പരപ്പനങ്ങാടി: (www.kvartha.com 15.09.2021) വൃക്ക മാറ്റിവെച്ചവര്‍ക്ക് മരുന്നും ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായവും ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും തെറാപ്പിയും നല്‍കാനൊരുങ്ങി പരപ്പനങ്ങാടി നഗരസഭ. ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് പ്രതിമാസം 4,000 രൂപ വരെ നല്‍കുന്നതിനായി തനത് ഫൻഡില്‍ നിന്ന് 20 ലക്ഷം രൂപയും വൃക്ക മാറ്റിവെച്ചവര്‍ക്ക് സൗജന്യമായി മരുന്നെത്തിക്കാന്‍ 10 ലക്ഷം രൂപയും പരപ്പനങ്ങാടി നഗരസഭ 2021-22 വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തി.

 
Free medicine for kidney transplant recipients and financial assistance for dialysis in Parappanangadi



പരപ്പനങ്ങാടി ചാപ്പപ്പടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തായി ഐ പി ബ്ലോകിനായി നിര്‍മിച്ച കെട്ടിടത്തില്‍ ഡിസേബിലിറ്റി മാനേജ്മെന്റ് ക്ലിനിക് തുടങ്ങാന്‍ 15 ലക്ഷം രൂപയും നഗരസഭ നീക്കിവെച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായവര്‍ക്ക് വിവിധ തരത്തിലുള്ള തെറാപിയും പരിശീലനവും ക്ലിനികില്‍ നിന്നും ലഭിക്കും.

കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന സംസ്ഥാന തല കോര്‍ഡിനേഷന്‍ കമിറ്റി പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ നഗരസഭ അധികൃതരില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി തന്നെ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും നഗരസഭ ചെയര്‍മാന്‍ വ്യക്തമാക്കി.

പരപ്പനങ്ങാടി നഗരസഭ പരിധിയില്‍ ഔദ്യോഗിക കണക്കുപ്രകാരം 46 വൃക്ക രോഗികളാണുള്ളത്. 282 ഭിന്നശേഷിക്കാരുമുണ്ട്. ഇവര്‍ക്കെല്ലാം സാമ്പത്തിക സഹായം ലഭിക്കുന്ന വിധത്തിലാണ് നഗരസഭ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പുറമേ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങളും നഗരസഭ വിതരണം ചെയ്യുന്നുണ്ട്.


Keywords: Help, Malappuram, News,Kerala, Health, Meeting, Free medicine for kidney transplant recipients and financial assistance for dialysis in Parappanangadi

Post a Comment