തിരുവനന്തപുരം: (www.kvartha.com 23.09.2021) നാലര വയസുകാരി വീട്ടുമുറ്റത്ത് പാമ്പുകടിയേറ്റുമരിച്ചു. നെല്ലിക്കാട് സ്വദേശിയായ അന്നയാണ് തിരുവന്തപുരം എസ് എ എ ടി ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം കുട്ടിയെ വീട്ടുമുറ്റത്ത് ബോധമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞിരുന്നില്ല. ആദ്യം രണ്ട് സ്വകാര്യ ആശുപത്രികളില്‍ കുട്ടിയെ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിച്ച ശേഷമാണ് കുട്ടിക്ക് പാമ്പുകടിയേറ്റതാണെന്ന് സ്ഥിരീകരിച്ചതും ചികിത്സ തുടങ്ങിയതും. അപ്പോഴേക്കും കുട്ടിയുടെ ആരോഗ്യ നില വഷളായിരുന്നു. വൈകിട്ടോടെ മരണം സംഭവിച്ചു.
Keywords: Four-and-a-half-year-old girl dies after being bitten by a snake, Thiruvananthapuram, News, Local News, Dead, Hospital, Treatment, Child, Kerala.