മുംബൈ: (www.kvartha.com 17.09.2021) നടന്‍ അപമാനിച്ചതിനെ തുടര്‍ന്ന് മുന്‍ മിസ്റ്റര്‍ ഇന്‍ഡ്യ ജീവനൊടുക്കാന്‍ ശ്രമിച്ചതായി റിപോര്‍ട്.
2016ല്‍ മിസ്റ്റര്‍ ഇന്‍ഡ്യയായി തെരഞ്ഞെടുക്കപ്പെട്ട മനോജ് പാട്ടീല്‍ (29) ആണ് ഉറക്ക ഗുളികകള്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീട്ടിലാണ് താരത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
അന്ധേരിക്കടുത്ത് ഓഷിവാരയിലെ വീട്ടില്‍ വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം. ബന്ധുക്കളാണ് മനോജിനെ അവശനിലയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. കൂപെര്‍ സര്‍കാര്‍ ആശുപത്രിയിലാണ് ചികില്‍സയിലുള്ളത്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അടുത്തിടെ ഒരു ബോളിവുഡ് നടന്‍ തന്നെ അപമാനിച്ചതായും കായിക ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നതായും ആരോപിച്ച് മനോജ് പാട്ടീല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അതില്‍, പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ലെന്നും ആരോപിച്ചു.
അതേസമയം ആശുപത്രിയിലുളള മനോജ് പാട്ടീലിനെ സന്ദര്‍ശിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: News, National, India, Mumbai, Bollywood, Suicide Attempt, Treatment, Hospital, Former Mr India contest winner attempts suicide, condition critical