ന്യൂഡെൽഹി: (www.kvartha.com 21.09.2021) സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദും ഇൻഡ്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി ഇൻഡ്യയിലെത്തിയതായിരുന്നു സൗദി വിദേശകാര്യമന്ത്രി. ഡെൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്.
സൗദിയും ഇൻഡ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം പുതുക്കുന്നതിനും പൊതു താൽപര്യത്തിലുള്ള പ്രാദേശികവും രാജ്യാന്തരവുമായ വിഷയങ്ങളിൽ ഉഭയകക്ഷി ഏകോപനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും മന്ത്രിമാർ ഔദ്യോഗിക ചർച നടത്തി.
വ്യാപാരം, നിക്ഷേപം, ഊര്‍ജം, പ്രതിരോധം, സുരക്ഷ, സാംസ്‌കാരികം, കോണ്‍സുലാര്‍ പ്രശ്‌നങ്ങള്‍, ആരോഗ്യ പരിപാലനം, മാനവവിഭവശേഷി എന്നിവയില്‍ പരസ്പര പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളെ കുറിച്ചും ചര്‍ച നടത്തി. രാജ്യാന്തര സമാധാനവും സുരക്ഷയും ചർചയിൽ കടന്നുവന്നു. കൂടാതെ കോവിഡ് മഹാമാരിക്കെതിരെ പോരാടാൻ ഇരു രാജ്യങ്ങളും നടത്തിയ ശ്രമങ്ങളും അവ പ്രതിരോധിക്കുന്നതിൽ ഇരു രാജ്യങ്ങൾ തമ്മിലെ പരസ്പര സഹായങ്ങളും അവലോകനം ചെയ്തു.

സൗദി വിഷൻ 2030 പദ്ധതിയുടെ വെളിച്ചത്തിൽ സൗദി അറേബ്യയും ഇൻഡ്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരു രാജ്യങ്ങൾക്കിടയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും മന്ത്രിമാർ ചർച ചെയ്തു. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍, ഗള്‍ഫ്, ഇന്തോ-പസഫിക് മേഖലയിലെ വിഷയങ്ങള്‍ എന്നിവയും ചര്‍ചയായി.
കൂടാതെ 2019 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശന വേളയിൽ ഇൻഡ്യയും സൗദി അറേബ്യയും തമ്മിൽ ഒപ്പുവച്ച തന്ത്രപരമായ പങ്കാളിത്ത കൗൺസിൽ ഉടമ്പടിയുടെ പുരോഗതി സംബന്ധിച്ചും ഇരു മന്ത്രിമാരും അവലോകനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സൗദി വിദേശകാര്യ മന്ത്രി ചര്‍ച നടത്തിയിരുന്നു. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാന്റെ ആദ്യ ഇൻഡ്യൻ സന്ദർശനമാണിത്.
Keywords: News, New Delhi, Saudi Arabia, India, Top-Headlines, Foreign, Ministers, National, Foreign Ministers, Saudi Arabia, Foreign Ministers of Saudi Arabia and India held meeting.
< !- START disable copy paste -->