കൊച്ചി: (www.kvartha.com 16.09.2021) ഫോര്‍ട് കൊച്ചിയില്‍ ഐഎന്‍എസ് ദ്രോണാചാര്യയുടെ കടല്‍ അതിര്‍ത്തിയില്‍ വള്ളങ്ങള്‍ ഇടിച്ചു കയറി അപകടം. ദ്രോണാചാര്യയുടെ അതിര്‍ത്തിയിലെ കടല്‍ ഭിത്തിയില്‍ മീന്‍ പിടുത്തക്കാരുടെ വള്ളങ്ങള്‍ ഇടിച്ചു കയറിയാണ് അപകടം നടന്നത്. 6 തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
രാവിലെ ഒമ്പതരയോടെയാണ് മൂന്ന് വള്ളങ്ങള്‍ അപകടത്തില്‍പെട്ടത്. ശക്തമായ കാറ്റിലും കോളിലും നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. അപകടത്തില്‍ 2 വള്ളങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ തൊഴിലാളികള്‍ക്ക് നാവികസേനാംഗങ്ങള്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.