കടല്‍, കായല്‍ ജലത്തില്‍ ഒരു പോലെ വളര്‍ത്തിയെടുക്കാവുന്നതും കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നതുമായ മീൻ ഇനമാണ് പൊമ്പാനോ. അഴീക്കോട് ചെമ്മീന്‍ വിത്തുല്‍പാദന കേന്ദ്രത്തിനോട് ചേര്‍ന്നുള്ള പൊമ്പാനോ ഹാചറി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ 2.4 കോടി രൂപ ചെലവഴിച്ച് 2020 ഒക്ടോബര്‍ മൂന്നിനാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
അത്യാധുനിക രീതിയിലുള്ള ലബോറടറികളും ഇവിടെയുണ്ട്. വര്‍ഷത്തില്‍ 50 ലക്ഷം മീൻ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന വിധമാണ് ഇതിന്റെ പ്രവര്‍ത്തനം.
Keywords: Kerala,Thrissur,News,Minister,Visit,fish,Fisheries Minister visited first Pompano Hatchery in state